Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oil Trade

വെ​ന​സ്വേ​ല​ൻ എ​ണ്ണ​വ്യാ​പാ​രം; റ​ഷ്യ​ൻ പ​താ​ക വ​ഹി​ച്ച എ​ണ്ണ​ക്ക​പ്പ​ൽ യു​എ​സ് സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു

കാ​ര​ക്ക​സ്: വെ​ന​സ്വേ​ല​യു​മാ​യി ബ​ന്ധ​മു​ള്ള റ​ഷ്യ​ൻ പ​താ​ക വ​ഹി​ച്ച എ​ണ്ണ​ക്ക​പ്പ​ൽ വ​ട​ക്ക​ൻ അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ വ​ച്ച് യു​എ​സ് സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു. അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് 'മ​രി​നേ​ര' എ​ന്ന എ​ണ്ണ​ക്ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ യൂ​റോ​പ്യ​ൻ ക​മാ​ൻ​ഡ് അ​റി​യി​ച്ചു.

ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വെ​ന​സ്വേ​ല​ൻ എ​ണ്ണ​യു​ടെ നീ​ക്കം ലോ​ക​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്താ​യാ​ലും ത​ട​യു​മെ​ന്നും ഉ​പ​രോ​ധം പൂ​ർ​ണ്മാ​യി നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്‌​സെ​ത്ത് വ്യ​ക്ത​മാ​ക്കി. വെ​ന​സ്വേ​ല​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​ണ്ണ ക​പ്പ​ലു​ക​ൾ​ക്ക് യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ​മു​ദ്ര ഉ​പ​രോ​ധം മ​റി​ക​ട​ക്കാ​നും യു​എ​സ് കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​ന​ക​ളെ ചെ​റു​ക്കാ​നും ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​ത്.

വെ​ന​സ്വേ​ല, റ​ഷ്യ, ഇ​റാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​രോ​ധം ലം​ഘി​ച്ച് എ​ണ്ണ ക​ട​ത്തു​ന്ന ‘ഷാ​ഡോ ഫ്ലീ​റ്റ്' എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​പ്പ​ലു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ​പ്പെ​ട്ട​താ​ണ് മ​രി​നേ​ര​യെ​ന്ന് അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രോ​പി​ച്ചു. ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് യു​എ​സ് സൈ​ന്യം ക​പ്പ​ലി​ൽ ഇ​റ​ങ്ങി​യ​തെ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ക​പ്പ​ലി​ന് മു​ക​ളി​ൽ ഹെ​ലി​കോ​പ്റ്റ​ർ വ​ട്ട​മി​ട്ടു പ​റ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും അ​വ​ർ പു​റ​ത്തു​വി​ട്ടു.

Latest News

Corehub Up