Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oktoberfest

Europe

"ആഹാ അർമാദം, ആഹാ ആവേശം...'; ഒ​ക്‌​ടോ​ബ​ർ ഫെ​സ്റ്റി​ന് ഇന്ന് തു​ട​ക്കം

മ്യൂ​ണി​ക്ക്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ ഉ​ത്സ​വ​മാ​യ ഒ​ക്‌​ടോ​ബ​ർ ഫെ​സ്റ്റി​ന്‍റെ (Oktoberfest 2026) 191-ാമ​ത് പ​തി​പ്പി​ന് ബ​വേ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ മ്യൂ​ണി​ക്കി​ൽ അ​ര​ങ്ങൊ​രു​ങ്ങി.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് കൃ​ത്യം 12ന് ​ഷോ​ട്ട​ൻ​ഹാ​മ​ൽ ഫെ​സ്റ്റ് ടെ​ന്‍റി​ൽ വ​ച്ച് മ്യൂ​ണി​ക്ക് മേ​യ​ർ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ആ​ദ്യ​ത്തെ ബി​യ​ർ വീ​പ്പ തു​റ​ക്കു​ന്ന​തോ​ടെ ര​ണ്ടാ​ഴ്ച​യി​ല​ധി​കം നീ​ളു​ന്ന വി​ശ്വോ​ത്ത​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും.

ഒ​ക്‌​ടോ​ബ​ർ നാ​ല് വ​രെ നീ​ളു​ന്ന ഉ​ത്സ​വ​ത്തി​ലേ​ക്ക് ലോ​ക​മെ​മ്പാ​ടു​മു​ള്ള 60 ല​ക്ഷ​ത്തി​ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി പ്ര​വാ​സി​ക​ളു​മ​ട​ങ്ങു​ന്ന വ​ൻ ജ​നാ​വ​ലി​യാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

ബ​വേ​റി​യ​ൻ സം​സ്കാ​ര​വും പ​ര​മ്പ​രാ​ഗ​ത വേ​ഷ​വി​ധാ​ന​ങ്ങ​ളാ​യ ഡി​ർ​ൻ​ഡി​ലും ലെ​ഡ​ർ​ഹോ​സ​നും അ​ണി​ഞ്ഞെ​ത്തു​ന്ന ജ​ന​ക്കൂ​ട്ട​വും മ്യൂ​ണി​ക്കി​ലെ തെ​രേ​സി​യ​ൻ​വീ​സ​യെ അ​ടു​ത്ത 16 ദി​വ​സം വ​ർ​ണാ​ഭ​മാ​യ ഉ​ത്സ​വ​പ്പ​റ​മ്പാ​ക്കി മാ​റ്റും.

ബി​യ​ർ വി​ല​യി​ൽ വ​ർ​ധന​വ്; "മാ​സ്' നി​ര​ക്കു​ക​ൾ 15 യൂ​റോ ക​ട​ന്നു

വ​ർ​ധി​ച്ചു​വ​രു​ന്ന ഊ​ർ​ജ്ജ​ച്ചെ​ല​വു​ക​ളും ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന വ​ർ​ധ​ന​വും കാ​ര​ണം ഇ​ത്ത​വ​ണ​ത്തെ ബി​യ​ർ വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ഉ​ത്സ​വ മൈ​താ​നി​യി​ൽ വി​ള​മ്പു​ന്ന ഒ​രു ലി​റ്റ​ർ ബി​യ​ർ അ​ള​വാ​യ "മാ​സി​ന്' ഇ​ത്ത​വ​ണ ശ​രാ​ശ​രി 14.50 യൂ​റോ മു​ത​ൽ 15.30 യൂ​റോ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വി​ല​ക്ക​യ​റ്റ​മു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന ടെ​ന്‍റു​ക​ളി​ലെ​ല്ലാം മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ ബു​ക്കിം​ഗു​ക​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.

പ​ഴു​ത​ട​ച്ച സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ; എ​ഐ "ഹീ​റ്റ് മാ​പ്പു​ക​ളും' ക​ന​ത്ത പ​രി​ശോ​ധ​ന​ക​ളും; സു​ര​ക്ഷ ക​ർ​ശ​നം

യൂ​റോ​പ്പി​ലെ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും അ​ടു​ത്തി​ടെ​യു​ണ്ടാ​യ വി​വി​ധ സു​ര​ക്ഷാ സം​ഭ​വ​വി​കാ​സ​ങ്ങ​ളും മു​ൻ​നി​ർ​ത്തി തെ​രേ​സി​യ​ൻ​വീ​സ മൈ​താ​ന​ത്ത് ബ​വേ​റി​യ​ൻ പൊ​ലി​സ് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ ബോം​ബ് ഭീ​ഷ​ണി​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് ബ​വേ​റി​യ​ൻ പൊ​ലി​സ് തെ​രേ​സി​യ​ൻ​വീ​സ​യി​ൽ വി​പു​ല​മാ​യ സു​ര​ക്ഷ​യാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​റു​നൂ​റോ​ളം പൊ​ലി​സു​കാ​രെ​യും നൂ​റു​ക​ണ​ക്കി​ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​യു​മാ​ണ് മൈ​താ​ന​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്.

ബാ​ഗ് നി​യ​ന്ത്ര​ണ​ങ്ങ​ൾ: വ​ലി​യ ബാ​ഗു​ക​ൾ​ക്ക് ക​ർ​ശ​ന വി​ല​ക്കു​ണ്ട്. പ​ര​മാ​വ​ധി 20 x 15 x 10 സെന്‍റീമീ​റ്റ​ർ വ​ലി​പ്പ​മു​ള്ള​തോ മൂന്ന് ലി​റ്റ​റി​ൽ താ​ഴെ ശേ​ഷി​യു​ള്ള​തോ ആ​യ ചെ​റി​യ ബാ​ഗു​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

ക​ഠാ​ര​ക​ൾ, മൂ​ർ​ച്ച​യേ​റി​യ വ​സ്തു​ക്ക​ൾ, ഗ്ലാ​സ് ബോ​ട്ടി​ലു​ക​ൾ എ​ന്നി​വ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ വ​ച്ചു​ത​ന്നെ പി​ടി​ച്ചെ​ടു​ക്കും.

എ​ഐ ഹീ​റ്റ് മാ​പ്പു​ക​ൾ: മൈ​താ​ന​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ത​ത്സ​മ​യം വി​ശ​ക​ല​നം ചെ​യ്ത് ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ സാ​ന്ദ്ര​ത മ​ന​സി​ലാ​ക്കാ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കും.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ആ​ൾ​ക്കൂ​ട്ടം തി​ങ്ങി​ക്കൂ​ടു​ന്ന​ത് മു​ൻ​കൂ​ട്ടി ക​ണ്ട് നി​യ​ന്ത്രി​ക്കാ​ൻ "ക്രൗ​ഡ് സ്പോ​ട്ട​ർ​മാ​ർ' രം​ഗ​ത്തു​ണ്ടാ​കും.​ മൈ​താ​ന​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പ്ര​ധാ​ന ക​വാ​ട​ങ്ങ​ളി​ലെ​ല്ലാം ക​ർ​ശ​ന​മാ​യ മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ പ​രി​ശോ​ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

"സേ​ഫ് നൗ' ​ആ​പ്പും അ​ത്യാ​ധു​നി​ക മി​നി-​ഹോ​സ്പി​റ്റ​ലും

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ തെ​രേ​സി​യ​ൻ​വീ​സ​യി​ൽ സി​ടി സ്കാ​ന​റും ചെ​റി​യ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ളു​മ​ട​ങ്ങു​ന്ന ഒ​രു അ​ത്യാ​ധു​നി​ക മി​നി-​ഹോ​സ്പി​റ്റ​ൽ (Wiesn Outpatient Clinic) ത​ന്നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ഴാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് ഇ​വി​ടെ ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. അ​ത്യാ​ഹി​ത സ​ന്ദേ​ശം ല​ഭി​ച്ചാ​ൽ നാ​ല് മി​നി​റ്റി​ന​കം മെ​ഡി​ക്ക​ൽ സം​ഘം എ​ത്തും. ഇ​തി​നു​പു​റ​മെ, വ​ലി​യ എട്ട് ടെ​ന്‍റു​ക​ളി​ൽ "സേ​ഫ് നൗ' ​മൊ​ബൈ​ൽ ആ​പ്പ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ടി​പി​ടി​യോ ശ​ല്യ​പ്പെ​ടു​ത്ത​ലു​ക​ളോ ഉ​ണ്ടാ​യാ​ൽ മൊ​ബൈ​ലി​ലെ ഒ​രൊ​റ്റ ബ​ട്ട​ൺ അ​മ​ർ​ത്തു​ന്ന​തി​ലൂ​ടെ കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​ൻ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കും.

വ​നി​ത​ക​ൾ​ക്കാ​യി "സേ​ഫ് സ്പേ​സ്'

സ്ത്രീ​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി ആം​ബു​ല​ൻ​സ് സെ​ന്‍റ​റി​നോ​ട് ചേ​ർ​ന്ന് പ്ര​ത്യേ​ക സു​ര​ക്ഷി​ത കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും.

കൂ​ടെ​യു​ള്ള​വ​രി​ൽ നി​ന്ന് വ​ഴി​തെ​റ്റു​ക​യോ മൊ​ബൈ​ലോ പ​ണ​മോ ന​ഷ്ട​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കും അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​വ​ർ​ക്കും കൗ​ൺ​സി​ലിം​ഗും മ​റ്റ് നി​യ​മ-​പ്രാ​യോ​ഗി​ക സ​ഹാ​യ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ന​ൽ​കാ​ൻ ഈ ​വി​ഭാ​ഗം സ​ദാ സ​ന്ന​ധ​മാ​യി​രി​ക്കും.

സ​ന്ദ​ർ​ശ​ക​ർ​ക്ക് ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ

മു​ൻ​കൂ​ട്ടി പ്ലാ​ൻ ചെ​യ്യു​ക: റി​സ​ർ​വേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​ർ ടെ​ന്റു​ക​ളി​ൽ ഇ​ടം ല​ഭി​ക്കാ​ൻ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​ക്ക് മു​ൻ​പെ​ങ്കി​ലും എ​ത്ത​ണം.

മി​ത​ത്വം പാ​ലി​ക്കു​ക: ബ​വേ​റി​യ​ൻ ഫെ​സ്റ്റ് ബി​യ​റു​ക​ളി​ൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ ആ​ൽ​ക്ക​ഹോ​ൾ അ​ള​വ് കൂ​ടു​ത​ലാ​യി​രി​ക്കും (ഏ​ക​ദേ​ശം ആറ് ശതമാനം). അ​തി​നാ​ൽ ബി​യ​റി​നൊ​പ്പം ധാ​രാ​ളം വെ​ള്ളം കു​ടി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ശ്ര​ദ്ധി​ക്കു​ക.

സ​ന്ദ​ർ​ശ​ക​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള​വ​ർ​ക്ക്: തി​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്കാ​ൻ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ലെ (Monday to Friday) ഉ​ച്ച​സ​മ​യ​ങ്ങ​ൾ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​യി​രി​ക്കും ഉ​ചി​തം. ‌

മ്യൂ​ണി​ക്ക് ന​ഗ​ര​ത്തി​ലെ മെ​ട്രോ (U-Bahn), എ​സ്-​ബാ​ൻ (S-Bahn) സ​ർ​വീ​സു​ക​ൾ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

പ്ര​ത്യേ​കി​ച്ച് വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ഫെ​സ്റ്റ് ടെ​ന്‍റു​ക​ളി​ലെ​ല്ലാം ക​ന​ത്ത തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മു​ൻ​കൂ​ട്ടി റി​സ​ർ​വേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​ർ രാ​വി​ലെ നേ​ര​ത്തെ ത​ന്നെ എ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേശി​ച്ചു.

തി​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്കാ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തു​ന്ന​വ​ർ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ലെ ഉ​ച്ച​സ​മ​യ​ങ്ങ​ൾ തെര​ഞ്ഞെ​ടു​ക്കു​ന്ന​ത് സൗ​ക​ര്യ​പ്ര​ദ​മാ​യി​രി​ക്കും.

Latest News

Corehub Up