Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Old Boeing 747 Aircraft

America

ഇ​ലോ​ൺ മ​സ്കി​ന്‍റെ എഐ ഡാ​റ്റാ സെ​ന്‍ററി​ന് വൈ​ദ്യു​തി ന​ൽ​കാ​ൻ പ​ഴ​യ ബോ​യിം​ഗ് 747 വി​മാ​ന​ങ്ങ​ളു​ടെ ജെ​റ്റ് എ​ൻ​ജി​നു​ക​ൾ

മെം​ഫി​സ്: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച​യ്ക്കൊ​പ്പം വ​ർ​ധി​ച്ചു​വ​രു​ന്ന വൈ​ദ്യു​തി ആ​വ​ശ്യ​ക​ത നി​റ​വേ​റ്റാ​ൻ വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗ​വു​മാ​യി ഇ​ലോ​ൺ മ​സ്കി​ന്‍റെ xAI ക​മ്പ​നി. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച ബോ​യിം​ഗ് വി​മാ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജെ​റ്റ് എ​ൻ​ജി​നു​ക​ൾ രൂ​പാ​ന്ത​ര​പ്പെ​ടു​ത്തി വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യാ​ണ് ക​മ്പ​നി.

അ​മേ​രി​ക്ക​യി​ലെ മി​സി​സി​പ്പി സം​സ്ഥാ​ന​ത്തെ സൗ​ത്താ​വ​നി​ലു​ള്ള xAI വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള എ​ട്ട് ജെ​റ്റ് എ​ൻ​ജി​ൻ ട​ർ​ബൈ​നു​ക​ൾ സ്ഥാ​പി​ച്ച​താ​യി ന​വം​ബ​ർ മൂ​ന്നി​ന് പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 

ബോ​യിം​ഗ് 747 ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജ​ന​റ​ൽ ഇ​ല​ക്ട്രി​ക്കി​ന്റെ ജെ​റ്റ് എ​ൻ​ജി​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. മി​സോ​റി ആ​സ്ഥാ​ന​മാ​യ ProEnergy എ​ന്ന ക​മ്പ​നി​യാ​ണ് വി​മാ​ന എ​ൻ​ജി​നു​ക​ൾ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ വി​മാ​ന​ങ്ങ​ളി​ൽ ജെ​റ്റ് ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ​ജി​നു​ക​ൾ പ്ര​കൃ​തി​വാ​ത​കം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്തെ മു​ന്നോ​ട്ടു​നീ​ക്കു​ന്ന​തി​നു​ള്ള ത്ര​സ്റ്റ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം എ​ൻ​ജി​ന്‍റെ ട​ർ​ബൈ​ൻ ശ​ക്തി ഉ​പ​യോ​ഗി​ച്ച് ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും അ​തി​ലൂ​ടെ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

ഓ​രോ ട​ർ​ബൈ​നി​നും ഏ​ക​ദേ​ശം 50 മെ​ഗാ​വാ​ട്ട് വ​രെ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. എ​ട്ട് ട​ർ​ബൈ​നു​ക​ൾ ചേ​ർ​ന്നാ​ൽ പ​ര​മാ​വ​ധി 400 മെ​ഗാ​വാ​ട്ടോ​ളം ഉ​ൽ​പാ​ദ​ന​ശേ​ഷി ല​ഭി​ക്കും.

ഏ​ക​ദേ​ശം 1.20 ല​ക്ഷം വീ​ടു​ക​ളു​ടെ വൈ​ദ്യു​തി ആ​വ​ശ്യ​ത്തി​ന് തു​ല്യ​മാ​യ ശേ​ഷി​യാ​ണി​ത്. എ​ന്നാ​ൽ ഇ​ത് ട​ർ​ബൈ​നു​ക​ളു​ടെ പ​ര​മാ​വ​ധി ശേ​ഷി​യാ​ണ്; തു​ട​ർ​ച്ച​യാ​യി ഇ​ത്ര​യും വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​വെ​ന്ന​തി​ന് സ്ഥി​രീ​ക​ര​ണ​മി​ല്ല.

എഐ സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ശ​ക്ത​മാ​യ ക​മ്പ്യൂ​ട്ട​ർ പ്രോ​സ​സ​റു​ക​ളും അ​വ​യെ ത​ണു​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​ണ്.

ഇ​തി​ന് വ​ലി​യ അ​ള​വി​ൽ വൈ​ദ്യു​തി വേ​ണം. പു​തി​യ ഡാ​റ്റാ സെ​ന്റ​റു​ക​ൾ​ക്ക് പൊ​തു​വൈ​ദ്യു​തി ശൃം​ഖ​ല​യി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം അ​മേ​രി​ക്ക​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ല​നി​ൽ​ക്കു​ന്നു.

ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് വി​മാ​ന​ങ്ങ​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത എ​ൻ​ജി​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​ന്തം വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ വ​ൻ​കി​ട സാ​ങ്കേ​തി​ക ക​മ്പ​നി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പ​ഴ​യ ജെ​റ്റ് എ​ൻ​ജി​നു​ക​ൾ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​രി​സ്ഥി​തി ആ​ശ​ങ്ക​ക​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പു​തി​യ ഗ്യാ​സ് ട​ർ​ബൈ​നു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​വ​യു​ടെ കാ​ര്യ​ക്ഷ​മ​ത കു​റ​വാ​ണെ​ന്നും കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ലി​നീ​ക​ര​ണ വാ​ത​ക​ങ്ങ​ളു​ടെ പു​റ​ന്ത​ള്ള​ൽ കൂ​ടു​ത​ലാ​കാ​മെ​ന്നും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

മി​സി​സി​പ്പി​യി​ലെ പ​ദ്ധ​തി​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ളും തു​ട​രു​ക​യാ​ണ്. മാ​ർ​ച്ചി​ൽ അ​നു​വ​ദി​ച്ച സ്ഥി​രം വൈ​ദ്യു​തി നി​ല​യ​ത്തി​ന്റെ പെ​ർ​മി​റ്റി​നെ​തി​രാ​യ അ​പ്പീ​ലി​ൽ ന​വം​ബ​ർ ഒ​മ്പ​തി​ന് വാ​ദം കേ​ൾ​ക്കാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

താ​ൽ​ക്കാ​ലി​ക ട​ർ​ബൈ​നു​ക​ൾ​ക്ക് പ​ക​ര​മാ​യി 41 സ്ഥി​രം ഗ്യാ​സ് ട​ർ​ബൈ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 1.2 ഗി​ഗാ​വാ​ട്ട് വൈ​ദ്യു​തി നി​ല​യം സ്ഥാ​പി​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ പ​ദ്ധ​തി. നി​ല​വി​ലു​ള്ള 69 താ​ൽ​ക്കാ​ലി​ക മൊ​ബൈ​ൽ ട​ർ​ബൈ​നു​ക​ൾ 2027 ജൂ​ലൈ​യോ​ടെ നീ​ക്കം ചെ​യ്യു​മെ​ന്ന് ക​മ്പ​നി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Latest News

Corehub Up