Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Old Age Home

Pathanamthitta

വൃ​ദ്ധ​സ​ദ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്

പ​ത്ത​നം​തി​ട്ട: ചെ​ന്നീ​ർ​ക്ക​ര ഊ​ന്നു​ക​ല്ല് വെ​ട്ടോ​ലി​മ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന വൃ​ദ്ധ​സ​ദ​നം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടാ​ൻ ജി​ല്ലാ ഓ​ർ​ഫേ​ന​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് ഉ​ത്ത​ര​വാ​യി.


വൃ​ദ്ധ സ​ദ​ന​ത്തി​ല്‍ താ​മ​സി​ച്ച് പ​ഠി​ച്ചു വ​ന്നി​രു​ന്ന നി​ര്‍​ധ​ന​രാ​യ കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യ പ​രാ​തി​യേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പാ​സ​റ്റ​ര്‍ ബി​നു വാ​ഴ​മു​ട്ട​ത്തി​ലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​ലോ​ഹിം വ​ര്‍​ഷി​പ് സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല​യിലാണ് വൃ​ദ്ധ​സ​ദ​നം പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന​ത്. സ്ഥാ​പ​ന​ത്തി​നെ​തി​രേ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു മു​ന്പാ​യി ന​ട​ത്തി​പ്പു​കാ​രോ​ട് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞി​ട്ടു​ണ്ട്.

Latest News

Corehub Up