മൂവാറ്റുപുഴ: മാറാടി, തിരുമാറാടി പഞ്ചായത്തുകളിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരമായി കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസ് സര്‍വീസിന് തുടക്കമായി. മൂവാറ്റുപുഴയില്‍ നിന്നാരംഭിച്ച് മാറാടി, മണ്ണത്തൂര്‍, വടകര തുടങ്ങിയ ഗ്രാമീണ മേഖലകളിലൂടെയാണ് പുതിയ സര്‍വീസ്.
മണ്ണത്തൂരില്‍ മാത്യു കുഴല്നാടന് എംഎല്‍എ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ഗ്രാമവണ്ടികള്‍ അവതരിപ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മാത്യൂസ് വര്‍ക്കി, ജനപ്രതിനിധികളായ സാബു ജോണ്‍, സാജു കുന്നപ്പിള്ളി, അനിത ബേബി, ജില്‍സണ്‍ ജോസ്, രമ രാമകൃഷ്ണന്, അനി വര്‍ഗീസ് തുടങ്ങിയവരും പങ്കെടുത്തു.