Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : On The Playground

Kozhikode

ക​ളി​ക്ക​ള​ത്തി​ൽ സ്വ​കാ​ര്യ ബ​സി​ന്‍റെ "റീ​ൽ ക​ളി'

ച​ക്കി​ട്ട​പാ​റ: പ​ഞ്ചാ​യ​ത്ത് മൈ​താ​ന​ത്ത് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ റീ​ൽ പി​ടി​ത്തം വി​വാ​ദ​ത്തി​ലാ​യി. കു​ട്ടി​ക​ള​ട​ക്കം ദി​വ​സ​വും കാ​യി​ക പ​രി​ശീ​ല​നം ന​ട​ത്തു​ന്ന മൈ​താ​ന​ത്താ​ണ്സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ സാ​ഹ​സി​ക​മാ​യി ബ​സ് ഓ​ടി​ച്ച​ത്. ചി​ല യു​വാ​ക്ക​ൾ ഇ​ത് വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി.

തു​ട​ർ​ന്ന് ബ​സ് ജീ​വ​ന​ക്കാ​രെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പോ​യി കേ​സ് കൊ​ടു​ക്കാ​നാ​യി​രു​ന്നു മ​റു​പ​ടി. ഇ​തോ​ടെ​യാ​ണ് വീ​ഡി​യോ പു​റ​ത്തു വി​ട്ട​ത്. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ച​ക്കി​ട്ട​പാ​റ ബി​എ​ഡ്, ബി​പി​എ​ഡ് സെ​ന്‍റ​റി​ന്‍റെ പ​രി​ശീ​ല​ന മൈ​താ​ന​മാ​ണി​ത്. ഒ​ളി​മ്പ്യ​ൻ ജി​ൻ​സ​ൺ ജോ​ൺ​സ​ന​ട​ക്കം ഒ​ട്ടേ​റെ​പ്പേ​രു​ടെ ബാ​ല്യ​കാ​ല പ​രി​ശീ​ല​ന ക​ള​രി​യാ​യ മൈ​താ​നം ത​ക​ർ​ക്കും വി​ധം ബ​സ് ഓ​ടി​ച്ച​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.പ്ര​ശ്നം പോ​ലീ​സി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Latest News

Corehub Up