Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One-time

America

 പാ​സ്‌​പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള പി​ഴ​യി​ൽ ഒ​റ്റ​ത്ത​വ​ണ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്

ന്യൂ​യോ​ർ​ക്ക്/​​ഹൂസ്റ്റ​ൺ: ഓ​വ​ർ​സീ​സ് സി​റ്റി​സ​ൺ ഓ​ഫ് ഇ​ന്ത്യ (OCI) കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സം ന​ൽ​കി​ക്കൊ​ണ്ട്, പാ​സ്‌​പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​ന് ഈ​ടാ​ക്കി​യി​രു​ന്ന പി​ഴ​ത്തു​ക​യി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ (ഹൂ​സ്റ്റ​ൺ) ഒ​റ്റ​ത്ത​വ​ണ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു.

പു​തി​യ പാ​സ്‌​പോ​ർ​ട്ട് ല​ഭി​ച്ച് 90 ദി​വ​സ​ത്തി​ന​കം ഇ-​ഒ​സി​ഐ (e-OCI) പോ​ർ​ട്ട​ൽ വ​ഴി വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ല​വി​ലെ നി​യ​മം. ഈ ​കാ​ലാ​വ​ധി ക​ഴി​ഞ്ഞു​ന​ൽ​കു​ന്ന അ​പ്ഡേ​റ്റു​ക​ൾ​ക്ക് 25 യുഎ​സ് ഡോ​ള​ർ പി​ഴ ഈ​ടാ​ക്കു​ന്ന രീ​തി​യാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. ഈ ​പി​ഴ​ത്തു​ക​യി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

2026 ഒ​ക്ടോ​ബ​ർ 31 വ​രെ കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ​ക്ക് 25 ഡോ​ള​ർ പി​ഴ​യി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും ഒ​റ്റ​ത്ത​വ​ണ ഇ​ള​വ് ല​ഭി​ക്കു​ന്ന​താ​ണ്.

2026 ന​വം​ബ​ർ 1 മു​ത​ൽ 2026 ഡി​സം​ബ​ർ 31 വ​രെ സ​മ​ർ​പ്പി​ക്കു​ന്ന പാ​സ്‌​പോ​ർ​ട്ട് അ​പ്ഡേ​റ്റ് അ​പേ​ക്ഷ​ക​ൾ​ക്കും ഈ ​പി​ഴ ബാ​ധ​ക​മാ​യി​രി​ക്കു​ന്ന​ത​ല്ല.

ഈ ​ഇ​ള​വിന്‍റെ ആ​നു​കൂ​ല്യം അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ഒ​സി​ഐ കാ​ർ​ഡ് ഉ​ട​മ​ക​ളും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും എ​ത്ര​യും വേ​ഗം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സം​ശ​യ നി​വാ​ര​ണ​ത്തി​നു​മാ​യി www.cgihouston.gov.in ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

Latest News

Corehub Up