റിയാദ്: സൗദി അറേബ്യ-ഹൂതി സംഘർഷം ശക്തമാകുന്നതിനിടെ സൗദിയിൽ വിമാനത്താവളങ്ങൾക്കും ഓയിൽ റിഫൈനറികൾക്കും നേരെ ആക്രമണം. ജസാൻ, നജ്റാൻ വിമാനത്താവളങ്ങളാണ് ഹൂതികൾ ആക്രമിച്ചത്. ഹൂതികളുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ഹൂതികളിൽ നിന്ന് സുപ്രധാന പ്രദേശങ്ങൾ തിരിച്ചു പിടിക്കാനുള്ള കനത്ത പോരാട്ടം തുടരുകയാണ്. ഹൂതികൾക്കെതിരായി സൗദിക്കൊപ്പം പാക്കിസ്ഥാനും തുർക്കിയും കൂടി രംഗത്തിറങ്ങിയതോടെ മക്കാ കരാറിന്റെ ഭാഗമായുള്ള ആദ്യ സൈനിക നടപടിയായി ഇത് മാറിയിട്ടുണ്ട്.
ചെങ്കടലിൽ കപ്പൽ പാതയ്ക്ക് നേരെ ആക്രമണം നടത്താനുള്ള ഹൂതി നീക്കം തടഞ്ഞെന്ന് സൗദി അറിയിച്ചു. അതേസമയം യെമനിൽ ഹൂതികളുടെ പക്കൽ നിന്ന് അൽ മോഖ തുറമുഖ നഗരം തിരിച്ചു പിടിക്കാനുള്ള കനത്ത പോരാട്ടം തുടരുന്നു.