Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Op Time

രാ​വി​ലെ എ​ട്ടു മു​ത​ല്‍ ര​ണ്ട് വ​രെ; സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഒ​പി സ​മ​യം കൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ ഒ​പി സ​മ​യം വ​ർ​ധി​പ്പി​ച്ചു. നേ​ര​ത്തെ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​യി​രു​ന്ന സ​മ​യം ര​ണ്ടു​വ​രെ​യാ​ക്കി.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​രു​ടെ ജോ​ലി സ​മ​യ​വും കൂ​ട്ടി​യി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ​യാ​ണ് സൂ​പ്ര​ണ്ടു​മാ​രു​ടെ ജോ​ലി സ​മ​യം. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടു​മാ​രു​ടെ ജോ​ലി സ​മ​യം രാ​വി​ലെ പ​ത്ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ക്കി​യും പു​നഃ​ക്ര​മീ​ക​രി​ച്ചു.

അ​തേ​സ​മ​യം ഒ​പി സ​മ​യം കൂ​ട്ടി​യ​തി​നെ​തി​രെ കെ​ജി​എം​ഒ​എ രം​ഗ​ത്തെ​ത്തി. ഡോ​ക്ട​ര്‍​മാ​രു​ടെ ജോ​ലി ഭാ​രം കൂ​ട്ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ആ​കി​ല്ലെ​ന്ന് കെ​ജി​എം​ഒ​എ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up