Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opens To Fans

ധ​ർ​മേ​ന്ദ്ര​യു​ടെ ഫാം ​ഹൗ​സ് ആ​രാ​ധ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്നു; പ്രവേശനം ഇങ്ങനെ

ബോ​ളി​വു​ഡ് ഇ​തി​ഹാ​സം ധ​ർ​മേ​ന്ദ്ര​യു​ടെ ഖ​ണ്ഡാ​ല​യി​ലെ ഫാം ​ഹൗ​സ് ആ​രാ​ധ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്നു. ഡി​സം​ബ​ർ എ​ട്ടി​നാ​ണ് ഫാം ​ഹൗ​സി​ലേ​ക്ക് ആ​രാ​ധ​ക​ർ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വു​ക.

താ​ര​ത്തി​ന്‍റെ 90-ാം ജ​ന്മ​ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​ര​മെ​ന്നോ​ണം ഇ​ക്കാ​ര്യം ചെ​യ്യാ​ൻ ഡി​യോ​ൾ കു​ടും​ബം തീ​രു​മാ​നി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഫാം ​ഹൗ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ പാ​സോ ര​ജി​സ്ട്രേ​ഷ​നോ ഇ​ല്ല. എ​ല്ലാം സൗ​ജ​ന്യ​മാ​ണ്. ഫാം ​ഹൗ​സി​ലെ സം​ഗ​മം ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​ക്ക് ആ​രം​ഭി​ക്കും.

ധ​ർ​മേ​ന്ദ്ര​യെ സ്നേ​ഹി​ക്കു​ക​യും ആ​രാ​ധി​ക്കു​ക​യും ചെ​യ്ത ആ​ളു​ക​ൾ​ക്ക് ഒ​ത്തു​കൂ​ടി അ​ദ്ദേ​ഹ​ത്തെ അ​നു​സ്മ​രി​ക്കാ​ൻ ഒ​രു ഇ​ടം സൃ​ഷ്ടി​ക്ക​ണ​മെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​ഗ്ര​ഹ​ത്തി​ൽ നി​ന്നാ​ണ് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മാ​ധ്യ​മ​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up