മുംബൈ: തിങ്കൾ മുതൽ ബുധൻ വരെ മൂന്നു ദിവസം ബാങ്കുകൾ പ്രവർത്തിക്കാത്തതിനാൽ ഇടപാടുകൾ നടത്താനായി ഇന്ന് എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കും.
നാലാം ശനിയെത്തുടർന്ന് ഇന്നലെ ബാങ്കുകൾക്ക് അവധിയായിരുന്നു. തുടർച്ചയായ അഞ്ചു ദിവസം ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടുന്നത് ഒഴിവാക്കാനാണ് ഇന്നു ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുന്നത്.
എടിമ്മുകളിൽ പണം ഉറപ്പാക്കണമെന്ന് എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. സമരദിനങ്ങളിൽ ഉപഭോക്താക്കൾക്ക് തടസമില്ലാതെ പണം പിൻവലിക്കാൻ പൊതുമേഖലാ ബാങ്കുകളും പ്രാദേശിക ബാങ്കുകളും സൗജന്യ പ്രതിമാസ പരിധിക്കുശേഷമുള്ള എടിഎം ചാർജുകൾ ഒഴിവാക്കാൻ തീരുമാനച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 28 മുതൽ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. ഒന്നാം തീയതി ബാങ്കുകൾ സാധാരണപോലെ തുറന്നു പ്രവർത്തിക്കും. എന്നാൽ, രണ്ടാം തീയതി ഗാന്ധിജയന്തിയെത്തുടർന്ന് പൊതു അവധിയാണ്. ഫലത്തിൽ അടുത്തയാഴ്ച രണ്ടു ദിവസം മാത്രമേ ബാങ്കുകൾ പ്രവർത്തിക്കൂ.