Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation C Hunt

Thiruvananthapuram

ഓ​പ്പ​റേ​ഷ​ൻ സി-​ഹ​ണ്ട്: വിദേശികളുടെ വിവരം മറച്ചുവച്ച ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ കേ​സ്

പേ​രൂ​ർ​ക്ക​ട: വി​ദേ​ശ പൗ​ര​ന്മാ​ർ താ​മ​സി​ക്കു​ന്ന വി​വ​രം സി-​ഫോ​മി​ൽ രേ​ഖ​പ്പെ​ടു​ത്താ​ത്ത​തി​നു ന​ഗ​ര​ത്തി​ലെ 10 ഹോ​ട്ട​ലു​ക​ൾ​ക്കും ഹോം ​സ്റ്റേ​ക​ൾ​ക്കും റി​സോ​ർ​ട്ടു​ക​ൾ​ക്കു​മെ​തി​രേ സി​റ്റി പൊലി സ് കേ​സെ​ടു​ത്തു. ക​മ്മീ​ഷ​ണ​ർ അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി-​ഹ​ണ്ട് പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ഗ​ര​ത്തി​ലെ 146 താ​മ​സ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച 88 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടു​കൂ​ടി 58 ഹോ​ട്ട​ലു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, ഹോം​സ്റ്റേ​ക​ൾ, ലോ​ഡ്ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​ൽ 2 റി​സോ​ർ​ട്ടു​ക​ൾ, ഒ​രു ഹോ​ട്ട​ൽ, ഒ​രു ഹോം​സ്റ്റേ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി.

വി​ദേ​ശി​ക​ൾ ചെ​ക്ക്-​ഇ​ൻ ചെ​യ്ത് 24 മ​ണി​ക്കൂ​റി​ന​കം അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ സി-​ഫോം സം​വി​ധാ​നം വ​ഴി രേ​ഖ​പ്പെ​ടു​ത്തി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​ത് പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ഫോ​റി​നേ​ഴ്‌​സ് ആ​ക്ട് 2025 പ്ര​കാ​രം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നു സി​റ്റി പൊലിസ് അ​റി​യി​ച്ചു.

Latest News

Corehub Up