Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oppo

മൂ​ന്ന് 200MP ക്യാ​മ​റ​ക​ളു​മാ​യി ലോ​ക​ത്തി​ലെ ആ​ദ്യ സ്മാ​ർ​ട്ട്ഫോ​ൺ! ഒ​പ്പോ ഫൈ​ൻ​ഡ് X10 പ്രോ ​മാ​ക്സ് സെ​പ്റ്റം​ബ​ർ 22ന് ​വി​പ​ണി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: സ്മാ​ർ​ട്ട്ഫോ​ൺ ക്യാ​മ​റ രം​ഗ​ത്ത് പു​തി​യ ച​രി​ത്രം കു​റി​ക്കാ​ൻ ചൈ​നീ​സ് നി​ർ​മാ​താ​ക്ക​ളാ​യ ഒ​പ്പോ ഒ​രു​ങ്ങു​ന്നു. ലോ​ക​ത്തി​ലാ​ദ്യ​മാ​യി മൂ​ന്ന് 200 മെ​ഗാ​പി​ക്സ​ൽ (200MP) ക്യാ​മ​റ​ക​ളു​മാ​യി ഒ​പ്പോ ഫൈ​ൻ​ഡ് X10 പ്രോ ​മാ​ക്സ് സെ​പ്റ്റം​ബ​ർ 22ന് ​ചൈ​ന​യി​ൽ അ​വ​ത​രി​പ്പി​ക്കും.

Find X10, Find X10E എ​ന്നീ മോ​ഡ​ലു​ക​ൾ​ക്കും വാ​ച്ച് S2, എ​ൻ​കോ X4 ഇ​യ​ർ​ബ​ഡ്സ് എ​ന്നി​വ​യ്ക്കു​മൊ​പ്പ​മാ​ണ് ഈ ​ഫ്ലാ​ഗ്ഷി​പ്പ് ഫോ​ൺ എ​ത്തു​ന്ന​ത്.'​ഐ​സ് യൂ​ണി​വേ​ഴ്സ്' പു​റ​ത്തു​വി​ട്ട വി​വ​ര​ങ്ങ​ൾ പ്ര​കാ​രം സാം​സ​ങ്ങി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച എ​ച്ച്പി​സി സെ​ൻ​സ​റാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ക്യാ​മ​റ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വാം ​ഓ​റ​ഞ്ച്, മൂ​ൺ വൈ​റ്റ്, ലൈ​റ്റ് ടൈ​റ്റാ​നി​യം. എ​ന്നീ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും.12GB+256GB, 12GB+512GB, 16GB+512GB, 16GB+1TB സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റു​ക​ളു​ണ്ടാ​കും. പു​തി​യ 2nm പ്രോ​സ​സ്സ​റാ​യ മീ​ഡി​യ​ടെ​ക് ഡി​മ​ൻ​സി​റ്റി 9600 പ്രോ (Dimensity 9600 Pro) ​ചി​പ്സെ​റ്റി​ൽ ആ​യി​രി​ക്കും ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ക.

Oppo Find X10, ചി​ങ്ചെ​ങ് (ഓ​റ​ഞ്ച് ഫി​നി​ഷ്), ഐ​സ് ബ്ലൂ, ​ലൈ​റ്റ് ടൈ​റ്റാ​നി​യം നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും. ഡി​മ​ൻ​സി​റ്റി 9600M ചി​പ്സെ​റ്റും 16GB റാം 1TB ​സ്റ്റോ​റേ​ജ് വ​രെ​യു​ള്ള വേ​രി​യ​ന്‍റു​ക​ളും ഇ​തി​ലു​ണ്ടാ​കും. Oppo Find X10E, ഐ​സ് ബ്ലൂ, ​ലൈ​റ്റ് ടൈ​റ്റാ​നി​യം നി​റ​ങ്ങ​ളി​ൽ 12GB/256GB, 16GB/512GB എ​ന്നീ ര​ണ്ട് കോ​ൺ​ഫി​ഗ​റേ​ഷ​നു​ക​ളി​ൽ ല​ഭ്യ​മാ​കും.

ഫോ​ണു​ക​ൾ​ക്ക് പു​റ​മെ വൈ​ബ്ര​ന്‍റ് ഓ​റ​ഞ്ച്, മി​സ്റ്റി പൗ​ഡ​ർ, മൗ​ണ്ട​ൻ ഷാ​ഡോ ഗ്രേ ​നി​റ​ങ്ങ​ളി​ൽ ഒ​പ്പോ വാ​ച്ച് S2-ഉം, ​പി​ങ്ക് ഗോ​ൾ​ഡ്, സോ​ഫ്റ്റ് വൈ​റ്റ്, ടൈ​റ്റാ​നി​യം ഗ്രേ ​നി​റ​ങ്ങ​ളി​ൽ എ​ൻ​കോ X4 ഇ​യ​ർ​ബ​ഡ്സും ഇ​തോ​ടൊ​പ്പം വി​പ​ണി​യി​ലെ​ത്തും.

 

 

Latest News

Corehub Up