Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oralcare

പ​ല്ല് തേ​ക്കാ​ൻ എ​ഐ കാ​മ​റ​യോ? ഇ​ല​ക്ട്രി​ക് ടൂ​ത്ത് ബ്ര​ഷു​മാ​യി ഡൈ​സ​ൺ!

ന്യൂ ഡൽഹി: വാ​ക്വം ക്ലീ​ന​റു​ക​ൾ​ക്കും ഹെ​യ​ർ ഡ്ര​യ​റു​ക​ൾ​ക്കും പേ​രു​കേ​ട്ട ഡൈ​സ​ൺ, ഇ​പ്പോ​ൾ ഓ​റ​ൽ കെ​യ​ർ രം​ഗ​ത്തേ​ക്ക് ചു​വ​ടു​വെ​ച്ചു​കൊ​ണ്ട് വ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളോ​ടെ ഒ​രു ടൂ​ത്ത് ബ്ര​ഷ് അ​വ​ത​രി​പ്പി​ച്ചു. പ​ല്ലു​ക​ൾ തേ​ക്കു​മ്പോ​ൾ ത​ന്നെ വാ​യി​ലെ അ​വ​സ്ഥ​ക​ൾ കാ​മ​റ​യി​ലൂ​ടെ ത​ത്സ​മ​യം കാ​ണാ​നും, എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ​ല്ലു​ക​ൾ​ക്കി​ട​യി​ലെ വി​ട​വു​ക​ൾ ക​ണ്ടെ​ത്തി വൃ​ത്തി​യാ​ക്കാ​നും ഇ​തി​ന് സാ​ധി​ക്കും

ബ്ര​ഷി​ന്‍റെ ത​ല ഭാ​ഗ​ത്താ​യി 1,00,000 പി​ക്സ​ൽ മാ​ക്രോ ലെ​ൻ​സ് കാ​മ​റ ന​ൽ​കി​യി​രി​ക്കു​ന്നു. സെ​ക്ക​ൻ​ഡി​ൽ 28 ചി​ത്ര​ങ്ങ​ൾ വ​രെ സ്‌​കാ​ൻ ചെ​യ്യാ​ൻ ഇ​തി​ന് ക​ഴി​യും. പ​ല്ലു​ക​ൾ​ക്കി​ട​യി​ലു​ള്ള വി​ട​വു​ക​ൾ കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ 4,70,000ത്തി​ല​ധി​കം ദ​ന്ത ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​രി​ശീ​ലി​പ്പി​ച്ച എ​ഐ സി​സ്റ്റം ഇ​തി​ലു​ണ്ട്.

വി​ട​വു​ക​ൾ ക​ണ്ടാ​ൽ 100 മി​ല്ലി​സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ മാൗ​ത്ത്‌​വാ​ഷ് ദ്രാ​വ​കം പ​ല്ലു​ക​ൾ​ക്കി​ട​യി​ലേ​ക്ക് സ്‌​പ്രേ ചെ​യ്ത് ഫ്ലോ​സിം​ഗ് ന​ട​ത്തി ത​രും.​സ്മാ​ർ​ട്ട്‌​ഫോ​ണി​ലെ മൈ ​ഡൈ​സ​ൺ ആ​പ്പ് വ​ഴി വാ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ ത​ത്സ​മ​യം കാ​ണാ​നും, പ​ല്ല് തേ​യ്ക്കു​ന്ന രീ​തി മ​ന​സ്സി​ലാ​ക്കാ​നും സാ​ധി​ക്കും. ഏ​ത് കോ​ണി​ൽ പി​ടി​ച്ച് പ​ല്ല് തേ​ച്ചാ​ലും ലി​ക്വി​ഡ് സ്പ്രേ ​കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ 12.5ml ആ​ന്‍റി- ഗ്രാ​വി​റ്റി ടാ​ങ്കാ​ണ് ഇ​തി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കാ​മ​റ സ​ജീ​വ​മാ​യി​രി​ക്കു​മ്പോ​ൾ ലൈ​റ്റ് തെ​ളി​യും. കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ലേ​ക്ക് മാ​ത്ര​മാ​ണ് സ്ട്രീം ​ചെ​യ്യു​ക, ഇ​വ ക്ലൗ​ഡി​ലോ ബ്ര​ഷി​ലോ സേ​വ് ചെ​യ്യി​ല്ലെ​ന്നും ഡൈ​സ​ൺ വ്യ​ക്ത​മാ​ക്കു​ന്നു. പ​ല്ല് തേ​ക്കു​ന്ന​തി​നൊ​പ്പം ഫ്ലോ​സിം​ഗും മാൗ​ത്ത് വാ​ഷും ഒ​രു​മി​ച്ച് സാ​ധ്യ​മാ​ക്കു​ന്ന ഈ ​ഗാ​ഡ്‌​ജെ​റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

Latest News

Corehub Up