Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organized An AI Workshop

America

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി എ​ഐ വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു

ന്യൂ​ജേ​ഴ്സി: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി​യു​ടെ (KANJ) നേ​തൃ​ത്വ​ത്തി​ൽ KANJ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച beginner-friendly Agentic AI Workshop ഒ​ക്ടോ​ബ​ർ 24 ഹി​ൽ​സ്‌​ബ​റോ ലൈ​ബ്ര​റി​യി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. എ​ൻ​ജി​നീ​യ​ർ​മാ​ർ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ഫ​ഷ​ണ​ലു​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, മു​തി​ർ​ന്ന​വ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ൻ​പ​തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

ശ​ര​ത് കൃ​ഷ്ണ​ൻ , ലി​ബി​ൻ ജോ​സ്, ര​വി വി​ജ​യ​ൻ എ​ന്നി​വ​ർ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. AI agents എ​ന്താ​ണെ​ന്നും അ​വ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും ല​ളി​ത​മാ​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും hands-on activities വ​ഴി​യും പ​രി​ച​യ​പ്പെ​ടു​ത്തി.

വി​വി​ധ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലു​ള്ള തു​ട​ക്ക​ക്കാ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ പി​ന്തു​ട​രാ​വു​ന്ന രീ​തി​യി​ൽ ഒ​രു​ക്കി​യ workshop, സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​ടി​സ്ഥാ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും പ്രാ​യോ​ഗി​ക പ​രി​ച​യം നേ​ടാ​നും അ​വ​സ​ര​മൊ​രു​ക്കി.

കാ​ൻ​ജ് പ്ര​സി​ഡ​ന്‍റ് വി​ജ​യ് ന​മ്പ്യാ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജി സാ​മു​വേ​ൽ, ട്ര​ഷ​റ​ർ ഖു​ർ​ഷി​ദ് ബ​ഷീ​ർ,, IT Lead നി​തി​ൻ ജോ​യ് എ​ന്നി​വ​ർ സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. മാ​റി​വ​രു​ന്ന സാ​ങ്കേ​തി​ക ലോ​ക​ത്തി​ൽ AI അ​റി​വി​ന്‍റെ പ്രാ​ധാ​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അ​വ​ർ, പ​ങ്കാ​ളി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​രു​ക​യും തു​ട​ർ​പ​ഠ​ന​ത്തി​നും പ​രി​ശീ​ല​ന​ത്തി​നും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യും ചെ​യ്തു.

KANJ IT Team അം​ഗ​ങ്ങ​ൾ സെ​ഷ​നു​ക​ളി​ലു​ട​നീ​ളം പ​ങ്കാ​ളി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും സം​ശ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും workshop പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നും ടീ​മി​ന്റെ സ​ഹാ​യം ല​ഭ്യ​മാ​യി​രു​ന്നു. പ​രി​പാ​ടി​യു​ടെ ഏ​കോ​പ​ന​ത്തി​നും ന​ട​ത്തി​പ്പി​നും KANJ Executive Committee പി​ന്തു​ണ ന​ൽ​കി.

പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നും on-ground support ന​ൽ​കു​ന്ന​തി​നു​മാ​യി ക​മ്മി​റ്റി, ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ടോം ​നെ​റ്റി​ക്കാ​ട​ൻ, ദ​യ ശ്യാം,​രേ​ഖ പ്ര​ദീ​പ്, ശ്രീ​കു​മാ​ർ, അ​നൂ​പ്, കൃ​ഷ്ണ​പ്ര​സാ​ദ്, അ​സ്ലാം, രേ​ഖ നാ​യ​ർ, സോ​ഫി​യ മാ​ത്യു, അ​മി​ത്,സോ​ണി,സ​ന്തോ​ഷ്, വി​നീ​ഷ്, സ​ജീ​വ്,അ​രു​ൺ എ ​കെ, അ​രു​ൺ​ഗോ​പ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ്ക​ൾ വി​ത​ര​ണം ചെ​യ്തു​കൊ​ണ്ട് വ​ർ​ക്ക്ഷോ​പ്പ് സ​മാ​പി​ച്ചു. മി​ക​ച്ച പ​ങ്കാ​ളി​ത്ത​വും പ​ഠി​താ​ക്ക​ളു​ടെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ളും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ​രി​ച​യ​പ്പെ​ടാ​നും പ്രാ​യോ​ഗി​ക​മാ​യി പ​ഠി​ക്കാ​നു​മു​ള്ള സ​മൂ​ഹ​ത്തി​ന്റെ താ​ൽ​പ​ര്യം പ്ര​തി​ഫ​ലി​പ്പി​ച്ചു.

Latest News

Corehub Up