Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Out At Haripattu

Alappuzha

ഹ​രി​പ്പാ​ട്ട് ത​ട്ടു​ക​ട​യ്ക്ക് തീ​പി​ടി​ച്ചു

ഹ​രി​പ്പാ​ട്: ന​ഗ​ര​മ​ധ്യ​ത്തി​ൽ ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം പ്ര​ദേ​ശ​വാ​സി​ക​ളെ​യും യാ​ത്ര​ക്കാ​രെ​യും പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യി​ലെ 17-ാം വാ​ർ​ഡി​ൽ ചൈ​ത​ന്യ ക​ണ്ണാ​ശു​പ​ത്രി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​യ്ക്കാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് തീ​പി​ടി​ച്ച​ത്. പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ടം സ്വ​ദേ​ശി ച​ന്ദ്ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​സ്ഥാ​പ​നം.

ക​ട​യ്ക്ക് പു​റ​ത്ത് ചാ​യ ത​യാ​റാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ത​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വൈ​കു​ന്നേ​രം ചാ​യ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ഗ്യാ​സ് അ​ടു​പ്പ് ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ചു. ഈ ​സ​മ​യ​ത്താ​ണ് സി​ലി​ണ്ട​റി​ന്‍റെ ട്യൂ​ബി​ലു​ണ്ടാ​യ ഗ്യാ​സ് ചോ​ർ​ച്ച ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പെ​ട്ടെ​ന്നു​ത​ന്നെ ട്യൂ​ബി​ൽ​നി​ന്നു തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.

തീ ​പ​ട​രു​ന്ന​ത് ക​ണ്ട​യു​ട​ൻ ജീ​വ​ന​ക്കാ​ര​നും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഹ​രി​പ്പാ​ട് ഫ​യ​ർ സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ അ​തി​വേ​ഗം തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സി​ലി​ണ്ട​റി​ലേ​ക്ക് തീ ​പ​ട​രു​ന്ന​തി​ന് മു​ൻ​പു​ത​ന്നെ അ​ണ​യ്ക്കാ​ൻ സാ​ധി​ച്ച​താ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

Latest News

Corehub Up