Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Outdoor

കൊ​ടും ചൂ​ട്; തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ചൂ​ട് വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് തൊ​ഴി​ല്‍ സ​മ​യം ക്ര​മീ​ക​രി​ച്ചു. പ​ക​ല്‍ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​യി​ല​ത്ത് പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മു​ള്‍​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

മേ​യ് 20 വ​രെ​യാ​ണ് ക്ര​മീ​ക​ര​ണം. പ​ക​ല്‍ സ​മ​യം വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ മൂ​ന്നു​വ​രെ വി​ശ്ര​മ​വേ​ള​യാ​യി​രി​ക്കും. ഇ​വ​രു​ടെ ജോ​ലി സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ല്‍ എ​ട്ടു മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി.

ഷി​ഫ്റ്റ് വ്യ​വ​സ്ഥ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് രാ​വി​ല​ത്തെ ഷി​ഫ്റ്റ് ഉ​ച്ച​യ്ക്ക് 12ന് ​അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലും ഉ​ച്ച​യ്ക്ക് ശേ​ഷ​മു​ള്ള ഷി​ഫ്റ്റ് വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ത​ര​ത്തി​ലും പു​ന​ക്ര​മീ​ക​രി​ച്ചു.

1958 ലെ ​കേ​ര​ള മി​നി​മം വേ​ജ​സ് ച​ട്ടം 24, 25 ലെ ​വ്യ​വ​സ്ഥ​ക​ള്‍ പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന​ത്ത് വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ള്‍ നി​ശ്ച​യി​ച്ചു​കൊ​ണ്ടും ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ സ​ഫ്‌​ന ന​സ​റു​ദീ​ന്‍ ഉ​ത്ത​ര​വി​ട്ടു.

 

Latest News

Corehub Up