Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Over 10 Kilowatts

10 കി​ലോവാ​ട്ടി​ൽ കൂ​ടു​ത​ലു​ള്ള സോളാർ ഉ​ട​മ​ക​ൾ​ക്ക് ബാ​റ്റ​റി നി​ർ​ബ​ന്ധ​മാ​ക്കി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ 10 കി​​​​ലോ​​​വാ​​​​ട്ടി​​​​നു​​​മു​​​​ക​​​​ളി​​​​ലു​​​ള്ള സൗ​​​​രോ​​​​ർ​​​​ജ ഗാ​​​​ർ​​​​ഹി​​​​ക വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ബാ​​​​റ്റ​​​​റി സ്റ്റോ​​​​റേ​​​​ജ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി വൈ​​​​ദ്യു​​​​തി റ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ. ഇ​​​​തി​​​​ന​​​​കം പ്ലാ​​​​ന്‍റ് സ്ഥാ​​​​പി​​​​ച്ച​​​​വ​​​​ർ ബാ​​​​റ്റ​​​​റി സ്റ്റോ​​​​റേ​​​​ജ് പു​​​​തു​​​​താ​​​​യി സ്ഥാ​​​​പി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല. സം​​​​സ്ഥാ​​​​ന​​​​ത്തെ സൗ​​​​രോ​​​​ർ​​​​ജ ഉ​​​​ത്പാ​​​​ദ​​​​ന​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ ഊ​​​​ർ​​​​ജ ച​​​​ട്ട​​​​ഭേ​​​​ദ​​​ഗ​​​തി ഇ​​​​ന്നു​​​മു​​​​ത​​​​ൽ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രും.

ബാ​​​​റ്റ​​​​റി ഇ​​​​ല്ലാ​​​​തെ നെ​​​​റ്റ്മീ​​​​റ്റ​​​​റിം​​​​ഗ് സം​​​​വി​​​​ധാ​​​​നം മൂ​​​​ന്നു കി​​​​ലോ​​​​വാ​​​​ട്ട് വ​​​​രെ​​​​യാ​​​​യി പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ക​​​​ര​​​​ട് ച​​​​ട്ട​​​​ത്തി​​​​ലെ നി​​​​ർ​​​​ദേ​​​​ശം വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു. 10 കി​​​​ലോ​​​വാ​​​​ട്ട് വ​​​​രെ​​​​യു​​​​ള്ള ഗാ​​​​ർ​​​​ഹി​​​​ക ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ബാ​​​​റ്റ​​​​റി ഇ​​​​ല്ലാ​​​​തെ​​​​യും 10 കി​​​​ലോ​​​വാ​​​​ട്ടി​​​​നു മു​​​​ക​​​​ളി​​​​ൽ 15 കി​​​​ലോ​​​വാ​​​​ട്ട് വ​​​​രെ 20 ശ​​​​ത​​​​മാ​​​​നം ബാ​​​​റ്റ​​​​റി സ്റ്റോ​​​​റേ​​​​ജും 15 കി​​​​ലോ​​​വാ​​​​ട്ടി​​​​നു മു​​​​ക​​​​ളി​​​​ൽ 20 ശ​​​​ത​​​​മാ​​​​നം ബാ​​​​റ്റ​​​​റി സ്റ്റോ​​​​റേ​​​​ജ് സ്ഥാ​​​​പി​​​​ച്ച് നെ​​​​റ്റ് മീ​​​​റ്റ​​​​റി​​​​ങ് പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താം.

2027 ഏ​​​​പ്രി​​​​ൽ ഒ​​​​ന്നു​​​മു​​​​ത​​​​ൽ ഫീ​​​​സി​​​​ബി​​​​ലി​​​​റ്റി തേ​​​​ടു​​​​ന്ന സോ​​​​ള​​​​ർ നി​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​റു കി​​​​ലോ​​​​വാ​​​​ട്ടി​​​​ന് മു​​​​ക​​​​ളി​​​​ൽ 10 ശ​​​​ത​​​​മാ​​​​നം ബാ​​​​റ്റ​​​​റി സ്റ്റോ​​​​റേ​​​​ജ് വേ​​​​ണം. 10 കി​​​​ലോ​​​വാ​​​​ട്ട് വ​​​​രെ ശേ​​​​ഷി​​​​യു​​​​ള്ള പ്ലാ​​​​ന്‍റ് സ്ഥാ​​​​പി​​​​ച്ച​​​​വ​​​​ർ ഗ്രി​​​​ഡ് സ​​​​പ്പോ​​​​ർ​​​​ട്ട് ചാ​​​​ർ​​​​ജ് ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ല. ബാ​​​​റ്റ​​​​റി സ്റ്റോ​​​​റേ​​​​ജ് സ്ഥാ​​​​പി​​​​ച്ച് അ​​​​ധി​​​​ക വൈ​​​​ദ്യു​​​​തി വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തെ പീ​​​​ക്ക് സ​​​​മ​​​​യ​​​​ത്ത് ഗ്രി​​​​ഡി​​​​ലേ​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് യൂ​​​​ണി​​​​റ്റി​​​​ന് 7.50 രൂ​​​​പ നി​​​​ര​​​​ക്കി​​​​ൽ അ​​​​നു​​​​വ​​​​ദി​​​​ക്കും. സാ​​​​ധാ​​​​ര​​​​ണ സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ധി​​​​ക വൈ​​​​ദ്യു​​​​തി ന​​​​ൽ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് യൂ​​​​ണി​​​​റ്റി​​​​ന് 3.07 രൂ​​​​പ വ​​​​രെ ന​​​​ൽ​​​​കും.

Latest News

Corehub Up