കൊല്ലം: കൊല്ലത്ത് കൊട്ടിക്കലാശം കഴിഞ്ഞ് അമിത വേഗതയിലെത്തിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്ക്. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ കാറിടിച്ചാണ് കായിക താരങ്ങൾക്ക് പരിക്കേറ്റത്.
ലിങ്ക് റോഡിലാണ് അപകടമുണ്ടായത്. ഹോക്കി താരങ്ങളായ പെൺകുട്ടികൾക്കാണ് പരിക്കേറ്റത്. ധനലക്ഷ്മി, ചിന്നു, ലക്ഷ്മി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കൈവരി തകർന്ന് പെൺകുട്ടികൾ കായലിലേക്ക് വീണു. ഈ സമയം സമീപത്തെ കടയിൽ നിന്ന രണ്ട് യുവാക്കളാണ് പെൺകുട്ടികളെ കായലിൽ നിന്ന് രക്ഷപ്പെടുത്തിയത്.