Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Over17years

17 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും വോ​ട്ട​ർപ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​ന​​​കം 18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​വ​​​ർ​​​ക്കും ഇ​​​ത്ത​​​വ​​​ണ വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​മെ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​ർ ഡോ. ​​​ഡി. സ​​​ജി​​​ത് ബാ​​​ബു. ഇ​​​തു​​​വ​​​രെ വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​വ​​​ർ​​​ക്കും ഫോം 6 ​​​ഉ​​​പ​​​യോ​​​ഗി​​​ച്ചു പേ​​​രു ചേ​​​ർ​​​ക്കാം. വി​​​ല്ലേ​​​ജ് ഓ​​​ഫി​​​സു​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന പേ​​​രു ചേ​​​ർ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മം അ​​​ടു​​​ത്ത മാ​​​സ​​​വും തു​​​ട​​​രും. ഓ​​​ണ്‍​ലൈ​​​നാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ന്‍റെ ആ​​​പ്പ് വ​​​ഴി​​​യും വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.

ഒ​​​ക്ടോ​​​ബ​​​ർ 15ന് ​​​ആ​​​രം​​​ഭി​​​ച്ച എ​​​സ്എ​​​സ്ആ​​​റി​​​ൽ ഇ​​​തു​​​വ​​​രെ 3376 പേ​​​രെ വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. നി​​​ല​​​വി​​​ൽ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ 2.73 കോ​​​ടി പേ​​​രാ​​​ണ് ഉ​​​ള്ള​​​ത്. ഇ​​​തോ​​​ടൊ​​​പ്പം ഫോം ​​​ഏ​​​ഴു പ്ര​​​കാ​​​രം മ​​​രി​​​ച്ചു പോ​​​യ​​​വ​​​രു​​​ടെ​​​യും സ്ഥ​​​ലം മാ​​​റി പോ​​​യ​​​വ​​​രെയും ഒ​​​ഴി​​​വാ​​​ക്കാ​​​നും അ​​​പേ​​​ക്ഷ ന​​​ൽ​​​കാം. ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഡേ​​​റ്റാ ബേ​​​സ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​രി​​​ച്ചു​​​പോ​​​യ​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​നും ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങും. ഒ​​​ന്നി​​​ലേ​​​റെ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി ഇ​​​ര​​​ട്ട വോ​​​ട്ടു​​​ക​​​ൾ ഉ​​​ള്ള​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ ഡി​​​എ​​​സ്‌​​​സി സോ​​​ഫ്റ്റ്‌​​​വേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കും.

പ​​​ല ബൂ​​​ത്തു​​​ക​​​ളി​​​ലാ​​​യി ചി​​​ത​​​റി​​​ക്കി​​​ട​​​ക്കു​​​ന്ന ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ൽ ഉ​​​ള്ള​​​വ​​​രെ ഒ​​​രേ ബൂ​​​ത്തി​​​ലാ​​​ക്കി വി​​​ന്യ​​​സി​​​ക്കാ​​​ൻ ഫോം ​​​എ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​പേ​​​ക്ഷ ന​​​ൽ​​​കാം. പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​ൻ പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം ന​​​വം​​​ബ​​​ർ ര​​​ണ്ടി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.

ഇ​​​തു സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി ശ​​​രി​​​യാ​​​കി​​​ല്ലെ​​​ന്നും ക​​​ര​​​ടു പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മേ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളു​​​വെ​​​ന്നുമാ​​​ണ് രാ​​​ഷ്്ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക ന​​​വം​​​ബ​​​ർ 12നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ന​​​വം​​​ബ​​​ർ 12 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 11 വ​​​രെ പ​​​രാ​​​തി​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും സ​​​മ​​​ർ​​​പ്പി​​​ക്കാം. എ​​​സ്എ​​​സ്ആ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള അ​​​ന്തി​​​മ വോ​​​ട്ടര്‍പട്ടി​​​ക 2027 ജ​​​നു​​​വ​​​രി നാ​​​ലി​​​നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ഡോ. ​​​ഡി. സ​​​ജി​​​ത്ബാ​​​ബു പ​​​റ​​​ഞ്ഞു.

Latest News

Corehub Up