Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overgrown With Thickets

Alappuzha

കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത​യോ​രം കാ​ടു​ക​യ​റി

ചാ​രും​മൂ​ട്: കൊ​ല്ലം -തേ​നി ദേ​ശീ​യ​പാ​ത​യോ​രം കാ​ടുക​യ​റി​യ​തി​നെത്തുട​ർ​ന്ന് അ​പ​ക​ടം വ​ർ​ധി​ച്ചു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സു​ര​ക്ഷ​യ്ക്കാ​യി സ്ഥാ​പി​ച്ച സൂ​ച​നാ​ബോ​ര്‍​ഡു​ക​ളി​ല്‍ വ​രെ കാ​ടു​പി​ടി​ച്ച അ​വ​സ്ഥ​യാ​ണ്. മു​മ്പ് തൊ​ഴി​ലാ​ളി​ക​ൾ പാ​ത​യോ​ര​ങ്ങ​ളി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ ളി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ഇ​ത് നി​ല​ച്ചു.​

പാ​ത​യോ​രം കാ​ടു​ക​യ​റി​യ​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡി​ലേ​ക്ക് ക​യ​റി​ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ക​യാ​ണ്.​ കൂ​ടാ​തെ ഇ​ട​റോ​ഡു​ക​ളി​ൽനി​ന്നും വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ദൂ​രെനി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ണാ​ൻ ക​ഴി​യാ​ത്ത​തും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മേ​ഖ​ല​യാ​ണ് വെ​ട്ടി​യാ​ർ പ​റ​ക്കു​ള​ങ്ങ​ര മു​ത​ൽ താ​മ​ര​ക്കു​ളം വ​രെ​യു​ള്ള മേ​ഖ​ല.

എ​ന്നി​ട്ടും പാ​ത​യോ​ര​ങ്ങ​ളി​ലെ കാ​ടു​വെ​ട്ടി​ത്തെ​ളി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. റോ​ഡി​ന് മ​തി​യാ​യ വീ​തി​യി​ല്ലാ​ത്ത​തി​നാ​ൽ കൊ​ല്ലം-തേ​നി ദേ​ശീ​യപാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​ണ്. ദേ​ശീ​യ​പാ​ത 20 മീ​റ്റ​ർ വീ​തി​യി​ൽ നാ​ലു​വ​രി പാ​ത​യാ​ക്കി മാ​റ്റാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തു​ക അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗ​ത​യി​ല്ല.​സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത് ഉ​ൾ​പ്പെടെ​യു​ള്ള ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ നീ​ളു​ക​യാ​ണ്.

Latest News

Corehub Up