Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overpriced

ട്രെ​യി​നി​ല്‍ ഭ​ക്ഷ​ണ​ത്തി​ന് അ​മി​ത​വി​ല; പാ​ന്‍​ട്രി ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി റെ​യി​ല്‍​വേ

പ​​​ര​​​വൂ​​​ര്‍: ട്രെ​​​യി​​​ന്‍ യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ഭ​​​ക്ഷ​​​ണ​​​സാ​​​ധ​​​ന​​​ങ്ങ​​​ള്‍ അ​​​മി​​​ത​​​വി​​​ല ഈ​​​ടാ​​​ക്കി വി​​​റ്റ സം​​​ഭ​​​വ​​​ത്തി​​​ല്‍ പാ​​​ന്‍​ട്രി ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി ഐ​​​ആ​​​ര്‍​സി​​​ടി​​​സി.

ഡ​​​ല്‍​ഹി-​​​അ​​​മൃ​​​ത്സ​​​ര്‍ ഇ​​​ന്‍റെര്‍​സി​​​റ്റി എ​​​ക്‌​​​സ്പ്ര​​​സി​​​ലെ പാ​​​ന്‍​ട്രി കാ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രെ​​​യാ​​​ണ് റെ​​​യി​​​ല്‍​വേ ജോ​​​ലി​​​യി​​​ല്‍ നി​​​ന്ന് പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്. റെ​​​യി​​​ല്‍​വേ നി​​​ശ്ച​​​യി​​​ച്ച നി​​​ര​​​ക്കി​​​നേ​​​ക്കാ​​​ള്‍ ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം തു​​​ക ഈ​​​ടാ​​​ക്കി​​​യ​​​തും ഇ​​​ത് ചോ​​​ദ്യം ചെ​​​യ്ത യാ​​​ത്ര​​​ക്കാ​​​ര​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​തും സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ ന​​​ട​​​പ​​​ടി.

യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ ഇ​​​ന്‍​സ്റ്റാ​​​ഗ്രാ​​​മി​​​ലൂ​​​ടെ പ​​​ങ്കു​​​വ​​​ച്ച വീ​​​ഡി​​​യോ​​​യാ​​​ണ് വ​​​ന്‍ ത​​​ട്ടി​​​പ്പ് പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. അ​​​ഞ്ച് രൂ​​​പ​​​യു​​​ടെ ചാ​​​യ​​​യ്ക്ക് പ​​​ത്ത് രൂ​​​പ​​​യും പ​​​ത്ത് രൂ​​​പ​​​യു​​​ടെ കാ​​​പ്പി​​​ക്ക് ഇ​​​രു​​​പ​​​ത് രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​വ​​​ര്‍ വാ​​​ങ്ങി​​​യി​​​രു​​​ന്ന​​​ത്.

14 രൂ​​​പ​​​യു​​​ടെ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​ന് 20 രൂ​​​പ ഈ​​​ടാ​​​ക്കി. ചാ​​​യ​​​യു​​​ടെ വി​​​ല ചോ​​​ദി​​​ച്ച​​​പ്പോ​​​ള്‍ കു​​​റ​​​ഞ്ഞ വി​​​ല​​​യി​​​ലു​​​ള്ള​​​ത് ചോ​​​ദി​​​ക്കാ​​​ത്ത​​​ത് കൊ​​​ണ്ടാ​​​ണ് കൂ​​​ടു​​​ത​​​ല്‍ പ​​​ണം വാ​​​ങ്ങി​​​യ​​​തെ​​​ന്ന വി​​​ചി​​​ത്ര​​​മാ​​​യ ന്യാ​​​യീ​​​ക​​​ര​​​ണ​​​മാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ​​​ത്.

ബി​​​രി​​​യാ​​​ണി​​​ക്കൊ​​​പ്പം ന​​​ല്‍​കേ​​​ണ്ട സാ​​​ല​​​ഡ്, തൈ​​​ര് എ​​​ന്നി​​​വ ഒ​​​ഴി​​​വാ​​​ക്കി​​​യും അ​​​മി​​​ത​​​വി​​​ല വാ​​​ങ്ങി​​​യി​​​രു​​​ന്നു.

സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ ഐ​​​ആ​​​ര്‍​സി​​​ടി​​​സി എ​​​ക്‌​​​സി​​​ലൂ​​​ടെ യാ​​​ത്ര​​​ക്കാ​​​ര​​​നോ​​​ട് മാ​​​പ്പു​​​ചോ​​​ദി​​​ച്ചു. ജീ​​​വ​​​ന​​​ക്കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ട്ട​​​തി​​​നു പു​​​റ​​​മെക​​​രാ​​​റു​​​കാ​​​ര​​​ന് വ​​​ന്‍ തു​​​ക പി​​​ഴ​​​യും ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഇ-​​​പാ​​​ന്‍​ട്രി സം​​​വി​​​ധാ​​​നം ഉ​​​ട​​​ന്‍

ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ള്‍ ത​​​ട​​​യാ​​​ന്‍ ട്രെ​​​യി​​​നു​​​ക​​​ളി​​​ല്‍ ഇ-​​​പാ​​​ന്‍​ട്രി സം​​​വി​​​ധാ​​​നം ഉ​​​ട​​​ന്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്നും റെ​​​യി​​​ല്‍​വേ അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ഡി​​​ജി​​​റ്റ​​​ല്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ കൃ​​​ത്യ​​​മാ​​​യ നി​​​ര​​​ക്കി​​​ല്‍ ഭ​​​ക്ഷ​​​ണം മു​​​ന്‍​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ക്കും.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന ഇ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന നി​​​രീ​​​ക്ഷ​​​ണം തു​​​ട​​​രു​​​മെ​​​ന്നും റെ​​​യി​​​ല്‍​വേ അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up