കൊച്ചി: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് സംഘടിപ്പിച്ച ഓക്സ്ഫഡ് ബിഗ് റീഡ് 2025 ദേശീയതല മത്സരത്തിൽ കൊച്ചി ജിപിഎസ് ഇന്റർനാഷണൽ സ്കൂളിലെ കല്യാണി എസ്. നായർ ഒന്നാം സ്ഥാനം നേടി.
ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ആഗോളതല മത്സരത്തിലേക്കും കല്യാണി തെരഞ്ഞെടുക്കപ്പെട്ടു.
വായനാശീലവും സർഗാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മത്സരമാണിത്. നിശ്ചിത പുസ്തകങ്ങൾ വായിച്ച് അവയെക്കുറിച്ച് സർഗാത്മകമായ കുറിപ്പുകളും ചിത്രീകരണങ്ങളും തയാറാക്കുകയാണ് മത്സരരീതി.