Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oxygen Detector

Kollam

കിണറിലെ വിഷവാതകങ്ങൾ കണ്ടെത്താൻ സ്മാ​ര്‍​ട്ട് ഓ​ക്‌​സി​ജ​ന്‍ ഡി​റ്റ​ക്‌ടറുമായി ജസൽ

കൊ​ട്ടി​യം : കി​ണ​റു​ക​ളി​ലെ അ​പ​ക​ട​ക​ര​മാ​യ വാ​ത​ക​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ സ്മാ​ര്‍​ട്ട് ഓ​ക്‌​സി​ജ​ന്‍ ഡി​റ്റ​ക്‌ടര്‍ വി​ക​സി​പ്പി​ച്ച് എ​സ്എ​ന്‍ പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ര്‍​ഥി. കി​ണ​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നും മ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​മാ​യി കി​ണ​റു​ക​ളി​ലി​റ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യാ​ണ് കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി എ​ന്‍.​എ​സ്. ജ​സ​ല്‍.
കി​ണ​റി​നു​ള്ളി​ലെ ഓ​ക്‌​സി​ജ​ന്‍റെ സാ​ന്നി​ധ്യം പ​രി​ശോ​ധി​ക്കാ​ന്‍ പ​ര​മ്പ​രാ​ഗ​ത​മാ​യി മെ​ഴു​കു​തി​രി ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​ക്ക് പ​ക​ര​മാ​യാ​ണ് ജ​സ​ല്‍ ജ​സ് ക്യൂ ​ദി റ​സ്‌​ക്യു​ര്‍ ഓ​ക്‌​സി​ജ​ന്‍ ഡിറ്റക്‌ട​ര്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

കി​ണ​റി​നു​ള്ളി​ല്‍ ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തും കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ്, ഹൈ​ഡ്ര​ജ​ന്‍ സ​ള്‍​ഫൈ​ഡ് തു​ട​ങ്ങി​യ അ​പ​ക​ട​ക​ര​മാ​യ വാ​ത​ക​ങ്ങ​ള്‍ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന​തും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ്.
മെ​ഴു​കു​തി​രി ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന ഇ​ത്ത​രം അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യാ​ന്‍ പ​ര്യാ​പ്ത​മ​ല്ല. ഈ ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ജ​സ​ല്‍ സെ​ന്‍​സ​ര്‍ അ​ധി​ഷ്ഠി​ത ഉ​പ​ക​ര​ണം രൂ​പ​ക​ല്‍​പ​ന ചെ​യ്ത​ത്.

ഉ​പ​ക​ര​ണം കി​ണ​റി​നു​ള്ളി​ലേ​ക്ക് ഇ​റ​ക്കു​മ്പോ​ള്‍ അ​തി​ലെ സെ​ന്‍​സ​റു​ക​ള്‍ വി​വി​ധ വാ​ത​ക​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും അ​ള​വും തി​രി​ച്ച​റി​ഞ്ഞ് ഡി​ജി​റ്റ​ല്‍ ഡി​സ്‌​പ്ലേ​യി​ല്‍ കാ​ണി​ക്കു​ന്നു. വാ​ത​ക​ങ്ങ​ളു​ടെ അ​ള​വ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലെ​ത്തി​യാ​ല്‍ അ​ലാ​റ​വും മു​ന്ന​റി​യി​പ്പ് ലൈ​റ്റും പ്ര​വ​ര്‍​ത്തി​ച്ച് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​പാ​യ​സൂ​ച​ന ന​ല്‍​കും. റീ​ചാ​ര്‍​ജ് ചെ​യ്ത് വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ച​ത്.

കി​ണ​റു​ക​ള്‍​ക്ക് പു​റ​മെ ഖ​നി​ക​ള്‍, മാ​ന്‍​ഹോ​ളു​ക​ള്‍, മ​റ്റ് പ​രി​മി​ത​മാ​യ ഇ​ട​ങ്ങ​ള്‍, ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഈ ​ഉ​പ​ക​ര​ണം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും. ജ​സ​ലി​ന്‍റെ ഈ ​നൂ​ത​ന ആ​ശ​യ​ത്തി​ന് സം​സ്ഥാ​ന​ത​ല​ത്തി​ലും ശ്ര​ദ്ധ നേ​ടാ​നാ​യി.

ക​ഴി​ഞ്ഞ 16ന് ​കൊ​ച്ചി രാ​ജ​ഗി​രി കോ​ള​ജി​ല്‍ ന​ട​ന്ന കെ. ​ഡി​ക് യം​ഗ് ഇ​ന്നൊ​വേ​റ്റീ​വ് പ്രോ​ഗ്രാം സം​സ്ഥാ​ന​ത​ല വി​ജ​യി​ക​ളു​ടെ ഇ​ന്‍​ഡ​സ്ട്രി മീ​റ്റി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കാ​ന്‍ ജ​സ​ലി​ന് അ​വ​സ​രം ല​ഭി​ച്ചു. ഉ​ദ്ഘാ​ട​ന സെ​ഷ​നി​ല്‍ മ​ന്ത്രി ഈ ​പ്രോ​ജ​ക്‌ടിനെ പ്ര​ത്യേ​കം പ​രാ​മ​ര്‍​ശി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.
കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍, സ്‌​കി​ല്‍ ഇ​ന്ത്യ, ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ന്‍ ഇ​ന്ന​വേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ഇ​ന്നോ​ടെ​ക് എ​ക്‌​സി​ബി​ഷ​നി​ല്‍ ഏ​റ്റ​വും മി​ക​ച്ച സ​സ്റ്റെ​യി​ന​ബി​ള്‍ പ്രോ​ജ​ക്ടി​നു​ള്ള പു​ര​സ്‌​കാ​ര​വും ഈ ​ആ​ശ​യ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു.

ഒ​രു മെ​ഴു​കു​തി​രി ന​ല്‍​കു​ന്ന പ​രി​ത​മാ​യ മു​ന്ന​റി​യി​പ്പി​ല്‍ നി​ന്ന് ശാ​സ്ത്രീ​യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ലേ​ക്കു​ള്ള ഈ ​മാ​റ്റം, സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ന്‍ സം​ര​ക്ഷി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന വ​ലി​യൊ​രു ചു​വ​ടു​വ​യ്പാ​ണ്.

 

Latest News

Corehub Up