Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.s.prashanth

ശ​ബ​രി​മ​ല സ്വ​ർ​ണം പൂ​ശ​ൽ; പി.​എ​സ്.​പ്ര​ശാ​ന്തി​ന് കു​രു​ക്ക് മു​റു​കു​ന്നു

കൊ​ച്ചി: പി.​എ​സ്.​പ്ര​ശാ​ന്ത് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം പൂ​ശ​ലി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി.

അ​തേ​സ​മ​യം സ്വ​ർ​ണം ന​ഷ്ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ്വ​ർ​ണം പൂ​ശു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ വീ​ഴ്ച സം​ഭ​വി​ച്ചു. ഇ​തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

നി​ല​വി​ൽ സാ​മ്പി​ളു​ക​ൾ ജം​ഷ​ഡ്‌​പൂ​രി​ലെ ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ച്ച​ശേ​ഷ​മാ​യി​രി​ക്കും ഈ ​വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക.

Latest News

Corehub Up