Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paapanaasham

തി​ര​യി​ല്‍​പ്പെ​ട്ട് ര​ണ്ടു​പേ​ര്‍ മ​രി​ച്ചു

കൊ​ല്ലം: മു​ണ്ട​യ്ക്ക​ല്‍ പാ​പ​നാ​ശം ക​ട​ല്‍​ത്തീ​ര​ത്ത് ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് പു​രു​ഷ​നും സ്ത്രീ​യും മ​രി​ച്ചു. മ​ട​വൂ​ര്‍ പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി ഒ​മ​ന​ക്കു​ട്ട​ന്‍ (50), പ​ര​വൂ​ര്‍ കു​റു​മ​ണ്ട​ല്‍ പു​ഞ്ചി​റ​ക്കു​ളം സൂ​ര്യാ​സി​ല്‍ ആ​ര്‍. ല​തി​ക (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ലി​മു​ട്ടു​ക​ള്‍​ക്കി​ട​യി​ലെ മ​ണ​ല്‍​പ്പ​ര​പ്പി​ലാ​യി​രു​ന്നു ഇ​രു​വ​രും ഇ​രു​ന്ന​ത്. ഇ​തി​നി​ടെ ശ​ക്ത​മാ​യി അ​ടി​ച്ചു​ക​യ​റി​യ തി​ര​മാ​ല​യി​ല്‍ ക​ട​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ സം​ഭ​വം ആ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ല്ല. പി​ന്നീ​ട് നി​ല​വി​ളി കേ​ട്ട​തോ​ടെ​യാ​ണ് സ​മീ​പ​വാ​സി​ക​ളാ​യ യു​വാ​ക്ക​ള്‍ സം​ഭ​വം അ​റി​ഞ്ഞ​ത്.

യു​വാ​ക്ക​ള്‍ ഉ​ട​ന്‍ ക​ട​ലി​ല്‍ ഇ​റ​ങ്ങി ഇ​രു​വ​രെ​യും ക​ര​യ്‌​ക്കെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് സി​പി​ആ​ര്‍ ന​ല്‍​കു​ക​യും അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഇ​രു​വ​രെ​യും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​വ​രും എ​ത്തി​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ന് ശേ​ഷം റോ​ഡ​രി​കി​ല്‍ ക​ണ്ടെ​ത്തി.

ബൈ​ക്കി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗി​ല്‍ ഓ​ണ​ത്തി​നു​ള്ള വ​സ്ത്ര​ങ്ങ​ളും ഇ​രു​വ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് ബ​ന്ധു​ക്ക​ളെ ബ​ന്ധ​പ്പെ​ട്ട​ത്.

Latest News

Corehub Up