Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paddy Fields

Palakkad

ക​തി​ര​ണി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ ചാ​ഴി​ശ​ല്യം രൂ​ക്ഷം; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

നെ​ന്മാ​റ: ഒ​ന്നാം​വി​ള ക​തി​ര​ണി​ഞ്ഞു​തു​ട​ങ്ങി​യ​തോ​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ചാ​ഴി​ശ​ല്യം രൂ​ക്ഷ​മാ​യ​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. വെ​യി​ലും കാ​റ്റും ല​ഭി​ക്കാ​തെ മൂ​ടി​ക്കെ​ട്ടി​യ കാ​ലാ​വ​സ്ഥ തു​ട​രു​ന്ന​താ​ണ് ചാ​ഴി​യു​ടെ വ്യാ​പ​ന​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

നെ​ന്മാ​റ, അ​യി​ലൂ​ർ, ക​യ​റാ​ടി, ക​രി​ങ്കു​ളം മേ​ഖ​ല​ക​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ചാ​ഴി​ശ​ല്യം കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ക​ള​ക​ൾ​ക​യ​റി നേ​ര​ത്തെ​ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന കൃ​ഷി തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചാ​ഴി​യു​ടെ ആ​ക്ര​മ​ണം ക​ർ​ഷ​ക​ർ​ക്ക് പു​തി​യ വെ​ല്ലു​വി​ളി​യാ​യ​ത്. ക​തി​രു​ക​ളി​ൽ ചാ​ഴി​യു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ച്ച​തോ​ടെ നെ​ല്ല് പ​തി​രാ​കാ​നും ധാ​ന്യ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം കു​റ​യാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. പ്ര​തീ​ക്ഷി​ക്കു​ന്ന വി​ള​വ് വീ​ണ്ടും കു​റ​യു​മോ​യെ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്.

ചാ​ഴി​ശ​ല്യം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ സ്പ്രിം​ഗ്ല​ർ ഉ​പ​യോ​ഗി​ച്ച് കീ​ട​നാ​ശി​നി ത​ളി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​ത്.
കീ​ട​നാ​ശി​നി പ്ര​യോ​ഗം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ക​ർ​ഷ​ക​രും വി​ള​വി​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ മ​രു​ന്ന് പ്ര​യോ​ഗി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന സ്ഥി​തി​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Latest News

Corehub Up