Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pageant In

America

ഒ​ഹാ​യോ​യി​ൽ മ​ല​യാ​ളി തി​ള​ക്കം; മി​സ് ഫ​യ​ർ​ലാ​ൻ​ഡ്സ് ക്വീ​ൻ കി​രീ​ടം റീ​മ തോ​മ​സ് വ​ള്ളി​പ്പ​ട​വി​ലി​ന്

 

ഒ​ഹാ​യോ: അ​മേ​രി​ക്ക​യി​ലെ ഒ​ഹാ​യോ​യി​ൽ ന​ട​ന്ന സൗ​ന്ദ​ര്യ​പ്ര​തി​ഭാ മ​ത്സ​ര​ത്തി​ൽ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​മാ​യി റീ​മ തോ​മ​സ് വ​ള്ളി​പ്പ​ട​വി​ൽ.  ‘Miss Firelands Queen 2026–2027’ കി​രീ​ട​മാ​ണ് റീ​മ സ്വ​ന്ത​മാ​ക്കി​യ​ത്.

ഒ​ഹാ​യോ​യി​ലെ യു​വ ക്നാ​നാ​യ വ​നി​ത​യാ​യ റീ​മ​യു​ടെ നേ​ട്ടം മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും ക്നാ​നാ​യ സ​മൂ​ഹ​ത്തി​നും ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്ന​താ​യി മാ​റി. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചാ​ണ് റീ​മ കി​രീ​ട​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

പു​തു​ത​ല​മു​റ​യി​ലെ മ​ല​യാ​ളി യു​വ​തി​ക​ൾ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൈ​വ​രി​ക്കു​ന്ന നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്കാ​ണ് റീ​മ തോ​മ​സ് വ​ള്ളി​പ്പ​ട​വി​ലും ത​ന്‍റെ പേ​ര് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. റീ​മ​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും ക്നാ​നാ​യ-​മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്.

Latest News

Corehub Up