Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Painted On Police Station

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭി​ത്തി​യി​ൽ ചു​വ​രെ​ഴു​ത്ത്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക്‌​​​​സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ്ട്രീ​​​​റ്റ് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​മു​​​​ന്നി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ന്‍റെ ഭി​​​​ത്തി​​​​യി​​​​ൽ ആ​​​​ക്ഷേ​​​​പ​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ ചു​​​​വ​​​​രെ​​​​ഴു​​​​ത്ത് ന​​​​ട​​​​ത്തി​​​​യ യു​​​​വാ​​​​വ് അ​​​​റ​​​​സ്റ്റി​​​​ൽ.

ജാ​​​​ർ​​​​ഖ​​​​ണ്ഡ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ക​​​​ര​​​​ൺ എ​​​​ന്ന​​​​യാ​​​​ളെ​​​​യാ​​​​ണു ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യ്‌​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു ചു​​​​വ​​​​രെ​​​​ഴു​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

പ്ര​​​​തി​​​​ഷേ​​​​ധ​​​സ്ഥ​​​​ല​​​​ത്തെ സി​​​​സി​​​ടി​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് പോ​​​​ലീ​​​​സ് ക​​​​ര​​​​ണി​​​​നെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​ത്. പൊ​​​​തു​​​​സ്വ​​​​ത്ത് വി​​​​കൃ​​​​ത​​​​മാ​​​​ക്കി​​​​യ​​​​തി​​​​ന് ‘ഡ​​​​ൽ​​​​ഹി പ്രി​​​​വ​​​​ൻ​​​​ഷ​​​​ൻ ഓ​​​​ഫ് ഡി​​​​ഫേ​​​​സ്മെ​​​​ന്‍റ് ഓ​​​​ഫ് പ്രോ​​​​പ്പ​​​​ർ​​​​ട്ടി ആ​​​​ക്‌​​​ട്’ പ്ര​​​​കാ​​​​ര​​​​മാ​​​​ണു കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശേ​​​​ഷം പ്ര​​​​തി​​​​ക്ക് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​താ​​​​യി ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ജൂ​​​​ലൈ 20ന് ​​​​ന​​​​ട​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നു​​​നേ​​​രേ പോ​​​​ലീ​​​​സ് പെ​​​​ല്ല​​​​റ്റ് ഗ​​​​ൺ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വെ​​​​ന്നും ഇ​​​​തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ സാ​​​​ഹി​​​​ൽ ലോ​​​​ച്ചാ​​​​ബ് എ​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ കേ​​​​സെ​​​​ടു​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ആ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ്ട്രീ​​​​റ്റ് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ കു​​​​ത്തി​​​​യി​​​​രി​​​​പ്പു​​​സ​​​​മ​​​​രം ന​​​​ട​​​​ത്തി​​​​യ​​​​ത്.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ബി​​​എ​​​​ൻ​​​എ​​​​സ് 118, 125 എ​​​​ന്നീ വ​​​​കു​​​​പ്പു​​​​ക​​​​ൾ ചു​​​​മ​​​​ത്തി പോ​​​​ലീ​​​​സ് എ​​​​ഫ്ഐ​​​ആ​​​​ർ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. എ​​​​ന്നാ​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു​​​നേ​​​രേ പെ​​​​ല്ല​​​​റ്റ് ഗ​​​​ൺ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണ് ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

Latest News

Corehub Up