പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 13 വരെ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദ ക്യാമ്പ് പെയിന്റിംഗുകളുടെയും സചിത്രന്‍ പേരാമ്പ്രയുടെ ലഹരി വിരുദ്ധ കാര്‍ട്ടൂണുകളുടെയും പ്രദര്‍ശനം ഒരുക്കി.
പ്രദര്‍ശനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ്, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുനീര്‍ എരവത്ത്, രാജന് മരുതേരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ യൂസഫ് നടുവണ്ണൂര്‍, ആബിദ പുതുശേരി, വഹീദ പാറേമ്മല്‍, ബാലചന്ദ്രന് പാറചോട്ടില്, ബി.വി. രാജേഷ്, വിഎം അഷറഫ്, കെ. കെ. സുവര്‍ണ, വിനു നാഗത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.