Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palarivattom Poc

കെസിബിസിയുടെ പ്ര​ത്യാ​ശ​യു​ടെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു സ​മാ​പ​നം

കൊ​​​​ച്ചി: കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ള്‍​ക്കു സ​​​​മാ​​​​പ​​​​നം. പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ഇ​​​​ന്ന​​​​ലെ​ ന​​​ട​​​ന്ന സ​​​​മാ​​​​പ​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ 32 രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള വൈ​​​​ദി​​​​ക​​​​ര്‍, സ​​​​ന്യാ​​​​സി​​​​നി​​​​ക​​​​ള്‍, വി​​​​ശ്വാ​​​​സി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

സ​​​​മൂ​​​​ഹ​​​​ബ​​​​ലി​​​​യി​​​​ല്‍ കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ പു​​​​തി​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ല്‍ മു​​​​ഖ്യ​​​​കാ​​​​ര്‍​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി​​​​യി​​​​ലെ മെ​​​​ത്രാ​​​​ന്മാ​​​​രും വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ​​​​യും സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളി​​​​ലെ​​​​യും വൈ​​​​ദി​​​​ക​​​​രും സ​​​​ഹ​​​​കാ​​​​ര്‍​മി​​​​ക​​​​രാ​​​​യി. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ലെ ദൈ​​​​വാ​​​​നു​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ള്‍ സ്മ​​​​രി​​​​ക്കു​​​​ക​​​​യും സ​​​​ഭ​​​​യു​​​​ടെ സു​​​​വി​​​​ശേ​​​​ഷ ദൗ​​​​ത്യ​​​​ത്തി​​​​ന് പു​​​​തു​​​​ക്കി​​​​യ പ്ര​​​​തി​​​​ജ്ഞ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

സ​​​​ഭ​​​​യു​​​​ടെ ഐ​​​​ക്യം, ദൗ​​​​ത്യ​​​​ബോ​​​​ധം, സു​​​​വി​​​​ശേ​​​​ഷ മൂ​​​​ല്യ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം പ്ര​​​​ധാ​​​​ന​​​​മാ​​​​ണെ​​​​ന്ന് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ​​​ബാ​​​​വ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള​​​​സ​​​​ഭ​​​​യു​​​​ടെ അ​​​​നു​​​​ഗ്ര​​​​ഹ​​​​പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തോടും സു​​​​വി​​​​ശേ​​​​ഷ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തോ​​​​ടും സാ​​​​മൂ​​​​ഹ്യ​​​​ക്ഷേ​​​​മ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളോ​​​​ടു​​​​മു​​​​ള്ള പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യെ​​​​യും ശ​​​​ക്ത​​​​മാ​​​​യി ഓ​​​​ര്‍​മ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണ് ജൂ​​​​ബി​​​​ലി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ബി​​​​ഷ​​​​പ്പു​​​​മാ​​​​രാ​​​​യ മാ​​​​ര്‍ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ന്‍, ഡോ.​ ​​​അ​​​​ല​​​​ക്സ് ​​​​വ​​​​ട​​​​ക്കും​​​​ത​​​​ല എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up