Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palluruthy

പ​ള്ളു​രു​ത്തി​യി​ൽ ഇ​ടി​മി​ന്ന​ലി​ൽ 15 വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം

കൊ​ച്ചി: പ​ള്ളു​രു​ത്തി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ 15 വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം. വീ​ടു​ക​ളി​ലെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ക​യും ചി​ല വീ​ടു​ക​ളു​ടെ ഭി​ത്തി​ക​ളി​ൽ വി​ള്ള​ലു​ക​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്തു.

തീ​ഗോ​ളം താ​ഴേ​ക്ക് പ​തി​ക്കു​ന്ന​ത് പോ​ലെ​യാ​യി​രു​ന്നു മി​ന്ന​ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഷ​റ​ഫു​ദ്ദീ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലെ വ​യ​റിം​ഗ് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ടെ​ലി​വി​ഷ​ൻ, ഫ്രി​ഡ്ജ്, കം​പ്യൂ​ട്ട​ർ, ഫാ​ൻ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ണ്ടാ​യി. വീ​ടി​ന്‍റെ ടെ​റ​സി​നും നാ​ശ​മു​ണ്ടാ​യി.

കെ​എ​സ് അ​നി​ൽ​കു​മാ​ർ, എ.​കെ. ഷി​ബു, പി.​എ​സ്. സു​ജി​ത്ത്, അ​ൻ​സാ​ർ, സു​രേ​ഷ്, ജോ​ളി ജോ​ർ​ജ്, ജു​നൈ​ദ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. ഇ​ടി​മി​ന്ന​ലി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ വീ​ടു​ക​ൾ ദീ​പ​ക് ജോ​യ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.

Latest News

Corehub Up