Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pampavali

കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ൽ: പ​മ്പാ​വാ​ലി കാ​ള​കെ​ട്ടി​യി​ൽ ബൈ​ക്ക് ത​ക​ർ​ത്തു

ക​ണ​മ​ല: കാ​ട്ടാ​ന ഭീ​തി​യി​ൽ പ​മ്പാ​വാ​ലി കാ​ള​കെ​ട്ടി. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യും ആ​ന​ക​ൾ വ​ന​ത്തി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്ക് ആ​ന​ക​ൾ ത​ക​ർ​ത്തു. ഫോ​റ​സ്റ്റ് ഗാ​ർ​ഡ് സ്റ്റേ​ഷ​ന് സ​മീ​പം വ​നാ​തി​ർ​ത്തി​യി​ലാ​ണ് ബൈ​ക്ക് പാ​ർ​ക്ക്‌ ചെ​യ്തി​രു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് ഹാം​ഗിം​ഗ് ഫെ​ൻ​സിം​ഗ് ആ​ണ് ഉ​ള്ള​ത്. ഇ​ത് മ​റി​ക​ട​ന്നാ​ണ് ആ​ന​ക​ൾ എ​ത്തി​യ​ത്.

കാ​ള​കെ​ട്ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് റോ​ഡി​ൽ ആ​ന​ക്കൂ​ട്ടം എ​ത്തു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​യ്യ​പ്പ ഭ​ക്ത​ർ കാ​ൽ​ന​ട മാ​ർ​ഗം തീ​ർ​ഥാ​ട​ന യാ​ത്ര ന​ട​ത്തു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്. മൂ​ക്ക​ൻ​പെ​ട്ടി പ​ത്ത് ഏ​ക്ക​ർ ഭാ​ഗം വ​രെ ആ​ന​ക​ൾ എ​ത്തി​യെ​ന്നു പ​റ​യു​ന്നു. ഈ ​ഭാ​ഗ​ത്തെ ഫെ​ൻ​സിം​ഗ് ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ചെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up