Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panakkad

പാണക്കാട്ടെ വൻ മണ്ണിടിച്ചിൽ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീടിനു മീറ്ററുകൾ അകലെ

മലപ്പുറം: മലപ്പുറത്തിനടുത്തു പാണക്കാട് എടായിപാലത്ത് വന്‍ മണ്ണിടിച്ചിലുണ്ടായത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിനു മീറ്ററുകൾ അകലെ. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകർ അടക്കമുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുന്നിടിഞ്ഞു വീണതിനെത്തുടർന്നു പരപ്പനങ്ങാടി-നാടുകാണി സംസ്ഥാന പാതയായ ഈ മേഖലയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്.

റോഡരികിലെ കുന്നില്‍ മരങ്ങളും തെങ്ങുകളും ചേര്‍ന്ന കുന്നിന്‍റെ വലിയൊരു ഭാഗം അടര്‍ന്ന് താഴെക്ക് നീങ്ങി റോഡ് കവിഞ്ഞ് മണ്ണ് കടലുണ്ടിപ്പുഴയുടെ കൈവരിയിലൂടെ മീതെ പുഴയിലേക്ക് പതിക്കുകയായിരുന്നു.

അപകടത്തില്‍ റോഡരികിലെ വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു. സംഭവസമയത്ത് റോഡില്‍ വാഹനങ്ങളോ കാല്‍നടയാത്രക്കാരോ കുറവായിരുന്നതിനാലും ഈ മേഖലയില്‍ ആള്‍താമസവുമില്ലാത്തതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടിലെ വസതിക്കു തൊട്ടുമുമ്പ് ഏതാനും മീറ്റര്‍ അകലെയായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്.

കനത്ത മഴയെ തുടര്‍ന്നാണ് കുന്നിന്‍ഭാഗം ഇടിഞ്ഞുവീണതെങ്കിലും പ്രദേശത്തു മാസങ്ങളായി നടന്നുവരുന്ന വ്യാപകമായ മണ്ണെടുപ്പും കുന്നിടിക്കലും ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തിന് സമീപത്ത് കെട്ടിട നിര്‍മാണത്തിനായി വ്യാപകമായി മണ്ണെടുക്കുന്നുണ്ടെന്നും മറ്റൊരു ഭാഗത്തു പെട്രോള്‍ പമ്പ് നിര്‍മാണത്തിനായും മണ്ണെടുപ്പ് നടക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.

ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൈരളി ടിവി മലപ്പുറം വാര്‍ത്താസംഘം അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണിടിച്ചില്‍ നടന്ന സ്ഥലത്ത് നിന്ന് തത്സമയ സംപ്രേഷണം നടത്തുന്നതിനിടെയാണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്.

കൈരളിയുടെ റിപ്പോര്‍ട്ടര്‍ സ്വാലിഹ് ലൈവായി റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് മലമുകളില്‍നിന്നു വലിയ തോതില്‍ മണ്ണും ചെളിയും കല്ലുകളും താഴെക്ക് പതിച്ചത്. അപകടസാധ്യത മനസിലാക്കിയ വാര്‍ത്താസംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാമറാമാന്‍ ജയേഷ് വില്ലോടിയും ഡ്രൈവര്‍ സാഫത്തും ഏകദേശം 200 മീറ്ററോളം മണ്ണിലൂടെ റോഡിലൂടെ ഒഴുകിപ്പോയി. സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ടതിനാലാണ് തൊട്ടടുത്തുള്ള കടലുണ്ടി പുഴയിലേക്ക് ഒഴുകിപ്പോകാതെ ഇവര്‍ രക്ഷപ്പെട്ടത്.

Latest News

Corehub Up