Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pandalam

പ​ന്ത​ള​ത്ത് മി​നി​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: എം​സി റോ​ഡി​ൽ പ​ന്ത​ളം പാ​ട്ടു​പു​ര​ക്കാ​വ് ജം​ഗ്ഷ​നി​ൽ മി​നി​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കാ​ർ ഓ​ടി​ച്ചി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട സ്വ​ദേ​ശി പ്ര​ണ​വ് (23) ആ​ണ് മ​രി​ച്ച​ത്

ശ​നി​യാ​ഴ്ച രാ​ത്രി 12.30 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ടൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​യ കാ​റും എ​തി​ർ ദി​ശ​യി​ൽ വ​ന്ന മി​നി ബ​സും ത​മ്മി​ൽ കൂ​ട്ടി ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. കി​ളി​മാ​നൂ​രി​ൽ നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്.

കാ​റി​ന്‍റെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കാ​റി​ൽ പ്ര​ണ​വി​ന്‍റെ അ​മ്മ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു ഇ​വ​രെ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രും ചി​കി​ത്സ തേ​ടി. പ്ര​ണ​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.

Kerala

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; പാ​സ്റ്റ‍​ർ അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പാ​സ്റ്റ‍​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് രോ​ഹി​ണി ഭ​വ​നി​ൽ സാം ​ഹാ​ർ​ട്ട​ർ (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ദേ​ശ​ത്ത് ന​ഴ്സാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ഇ​യാ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യി​ൽ നി​ന്നും പ​ല​പ്പോ​ഴാ​യി 16 ല​ക്ഷം രൂ​പ​യും ഇ​യാ​ൾ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​യാ​ളു​ടെ പേ​രി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ‌​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

Kerala

മ​ണ്ഡ​ല​പൂ​ജ 26നും 27​നും ; ശ​ബ​രി​മ​ല​യി​ൽ നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് 26നും 27​നും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തും. വെ​ർ​ച​ൽ ക്യൂ, ​സ്‌​പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന 26ന് 30000 ​പേ​രെ​യും മ​ണ്ഡ​ല​പൂ​ജ ന​ട​ക്കു​ന്ന 27ന് 35000 ​പേ​രെ​യു​മേ വെ​ർ​ച​ൽ ക്യൂ ​വ​ഴി അ​നു​വ​ദി​ക്കു​ക​യു​ള്ളു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും സ്‌​പോ​ട്ട് ബു​ക്കിം​ഗ് 2000 ആ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര എ​ത്തു​ന്ന ദി​വ​സം സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള ഭ​ക്ത​രു​ടെ നീ​ക്ക​ത്തി​ലും ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. മ​ണ്ഡ​ല പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല അ​യ്യ​പ്പ​സ്വാ​മി​ക്കു ചാ​ർ​ത്താ​നു​ള്ള ത​ങ്ക അ​ങ്കി വ​ഹി​ച്ചു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര ചൊ​വ്വാ​ഴ്ച​യാ​ണ് ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​ത്.

ഘോ​ഷ​യാ​ത്ര 26ന് ​രാ​വി​ലെ 11ന് ​നി​ല​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ലും ഉ​ച്ച​യ്ക്ക് 1.30ന് ​പ​മ്പ​യി​ലും ദീ​പാ​രാ​ധ​ന​യ്ക്കു മു​മ്പ് സ​ന്നി​ധാ​ന​ത്തെ​ത്തും. 26ന് ​രാ​വി​ലെ ഒ​മ്പ​തി​നു​ശേ​ഷം നി​ല​യ്ക്ക​ൽ നി​ന്നും പ​ത്തി​നു​ശേ​ഷം പ​മ്പ​യി​ൽ നി​ന്നും ഭ​ക്ത​രെ സ​ന്നി​ധാ​ന​ത്തേ​ക്കു വി​ടി​ല്ല.

ഘോ​ഷ​യാ​ത്ര ശ​രം കു​ത്തി​യി​ലെ​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും ഭ​ക്ത​രെ പ​മ്പ​യി​ൽ നി​ന്നു ക​ട​ത്തി​വി​ടു​ന്ന​ത് പു​ന​രാ​രം​ഭി​ക്കു​ക.

Kerala

പ​ന്ത​ള​ത്ത് ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ന​ഗ​ര​സ​ഭ ഭ​ര​ണം ഉ​റ​പ്പി​ച്ച് എ​ൽ​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ബി​ജെ​പി​ക്ക് ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​പ്പോ​ൾ എ​ൽ​ഡി​എ​ഫ് ഭ​ര​ണം ഉ​റ​പ്പി​ച്ച​ത്. ബി​ജെ​പി മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

എ​ൽ​ഡി​എ​ഫി​ന് 14 സീ​റ്റാ​ണ് ല​ഭി​ച്ച​ത്. യു​ഡി​എ​ഫി​ന് 11 സീ​റ്റും ബി​ജെ​പി​ക്ക് ഒ​ന്പ​ത് സീ​റ്റാ​ണ് കി​ട്ടി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ പാ​ല​ക്കാ​ടി​ന് പു​റ​മെ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​നി​സി​പ്പാ​ലി​റ്റി​യാ​ണ് പ​ന്ത​ളം.

District News

പ​ന്ത​ള​ത്ത് പ​ട​യൊ​രു​ക്കം

വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും; ത​ട്ട​കം നി​ല​നി​ര്‍​ത്താ​ന്‍ ബി​ജെ​പി

പ​ന്ത​ളം: 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​ക്കു ഭ​ര​ണം ല​ഭി​ച്ച ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളി​ലൊ​ന്നാ​ണ് പ​ന്ത​ളം. അ​പ്ര​തീ​ക്ഷി​ത​മാ​യ മു​ന്നേ​റ്റ​മാ​ണ് ബി​ജെ​പി പ​ന്ത​ള​ത്ത് അ​ന്നു നേ​ടി​യ​ത്. എ​ന്നാ​ല്‍ ഭ​ര​ണ​ത്തി​ല്‍ അ​തു നി​ല​നി​ര്‍​ത്താ​ന്‍ അ​വ​ര്‍​ക്കാ​യി​ല്ലെ​ന്ന​തു പോ​രാ​യ്മ​യാ​യി നി​ല​നി​ല്‍​ക്കു​ന്നു. തു​ട​ക്കം​മു​ത​ലു​ള്ള ത​മ്മി​ല​ടി​യും പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളും പാ​ര്‍​ട്ടി​യെ വ​ല്ലാ​തെ ഉ​ല​ച്ചു. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മാ​യ​പ്പോ​ഴേ​ക്കും പാ​ര്‍​ട്ടി സ​ട കു​ട​ഞ്ഞെ​ഴു​ന്നേ​റ്റാ​ണ് ഇ​ത്ത​വ​ണ ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​രു​മു​ന്ന​ണി​ക​ളെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് ചി​ല​രെ അ​ട​ര്‍​ത്തി​യെ​ടു​ത്താ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥിപ്പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്.

പ​ന്ത​ളം തി​രി​കെ​പ്പി​ടി​ക്കാ​ന്‍ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ത​ല​വേ​ദ​ന​യാ​കു​ക​യും ചെ​യ്തു. അ​ധ്യ​ക്ഷ സ്ഥാ​നം വ​നി​താ സം​വ​ര​ണ​മാ​യ​തി​നാ​ല്‍ മൂ​ന്ന് മു​ന്ന​ണി​ക​ളും വ​നി​താ നേ​താ​ക്ക​ളെ​യും രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ബി​ജെ​പി ഭ​ര​ണ​കാ​ല​ത്തെ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യ​മാ​കു​ന്ന​ത്. പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ ത​മ്മി​ല​ടി​യും സെ​ക്ര​ട്ട​റി​യു​മാ​യു​ണ്ടാ​യ ത​ര്‍​ക്ക​വും മൂ​ന്ന് മു​ന്ന​ണി​ക​ളും നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും നി​ര​ത്തി പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. മു​ന്‍ ഭ​ര​ണ​ത്തി​ന്‍റെ ഗു​ണ​ദോ​ഷ ഫ​ല​ങ്ങ​ള്‍ വ​ര​ച്ചു​കാ​ട്ടു​ന്ന കാ​ര്‍​ട്ടൂ​ണു​ക​ളും പോ​സ്റ്റ​റു​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചു​തു​ട​ങ്ങി.

ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ടു​മെ​ന്ന് കാ​ട്ടി 2021 സെ​പ്റ്റം​ബ​റി​ല്‍ പ​ന്ത​ളം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ന​ല്‍​കി​യ ക​ത്ത് ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ല്‍​ത്ത​ന്നെ ആ​ദ്യ​മാ​യി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ത​ന്നെ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കു​ന്ന അ​പൂ​ര്‍​വ ന​ട​പ​ടി​യാ​യി ഇ​തു ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​ത​വ​ണ 33 അം​ഗ കൗ​ണ്‍​സി​ലി​ല്‍ ബി​ജെ​പി 18, കോ​ണ്‍​ഗ്ര​സ് 5, സി​പി​എം 10, സ്വ​ത​ന്ത്ര​ന്‍ 1 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. ഇ​ത്ത​വ​ണ​ത്തെ 34 വാ​ര്‍​ഡു​ക​ള്‍ ന​ഗ​ര​സ​ഭ​യ്ക്കു​ണ്ട്. മു​ട്ടാ​ര്‍ വെ​സ്റ്റാ​ണ് പു​തി​യ വാ​ര്‍​ഡ്. മ​ത്സ​ര​രം​ഗ​ത്തു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ 127 പേ​രി​ല്‍ 67 പേ​രും വ​നി​ത​ക​ളാ​ണ്.

യു​ഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സ് 31, മു​സ് ലിം ​ലീ​ഗ് 2, ആ​ര്‍​എ​സ്പി 1 എ​ന്നി​ങ്ങ​നെ​യാ​ണു സ്ഥാ​നാ​ര്‍​ഥി​ക​ള്‍. എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എം 26, കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി 1, സി​പി​ഐ 7 എ​ന്നി​ങ്ങ​നെ​യും മ​ത്സ​രി​ക്കു​ന്നു. ബി​ജെ​പി​ക്ക് 34 വാ​ര്‍​ഡി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളു​ണ്ട്. എ​സ്ഡി​പി​ഐ നാ​ലു വാ​ര്‍​ഡി​ലാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. സി​പി​എം മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ല​സി​താ നാ​യ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ​യി​ല്‍ ആ​ദ്യ ടേ​മി​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി​രു​ന്ന സു​ശീ​ല സ​ന്തോ​ഷ് വാ​ര്‍​ഡ് 34ല്‍ ​ഇ​ത്ത​വ​ണ ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. വൈ​സ് ചെ​യ​ര്‍​മാ​ന്‍ യു. ​ര​മ്യ വാ​ര്‍​ഡ് 25ല്‍ ​മ​ത്സ​രി​ക്കു​ന്നു. ര​മ്യ​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​ന്ത​ളം മ​ഹേ​ഷാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി​യി​ലെ​ത്തി​യ കെ.​ആ​ര്‍. ര​വി 26- ാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ക്കു​ന്നു. ഇ​ട​യാ​ടി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന രാ​ജ​ന്‍ റാ​വു​ത്ത​ര്‍ വി​മ​ത​നാ​യി വാ​ര്‍​ഡ് 23ല്‍ ​സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്നു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി റ​സാ​ക്ക് റൂ​ബി​യാ​ണ് രം​ഗ​ത്തു​ള്ള​ത്. റി​ട്ട​യേ​ര്‍​ഡ് എ​സ്‌​ഐ കെ.​കെ. ജോ​സ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി 21 -ാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ക്കു​ന്നു.

Kerala

പ​ന്ത​ള​ത്ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ന​ട​ത്തു​ന്ന മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ന​ട​ത്തു​ന്ന മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു. ഭ​ക്ഷ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ക്കു​ന്ന​തി​നാ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ച​ത്.

ഒ​രു​ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ക​ക്കൂ​സി​ൽ സൂ​ക്ഷി​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​കം ചെ​യ്യാ​നു​ള്ള ചി​ക്ക​ൻ ക​ഴു​കു​ന്ന​ത് ക്ലോ​സ​റ്റി​ന് മു​ക​ളി​ൽ വ​ച്ചാ​യി​രു​ന്നു. പ​ന്ത​ളം ക​ട​യ്ക്കാ​ട്ടാ​ണ് സം​ഭ​വം. ഹോ​ട്ട​ലും പ​രി​സ​ര​വും വൃ​ത്തി​ഹീ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​ഞ്ഞു.

കെ​ട്ടി​ടം ഉ​ട​മ​ക​ളു​ടെ ബി​നാ​മി​ക​ളാ​ണ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നാ​ണ് വി​വ​രം. ഒ​ന്ന​ര ആ​ഴ്‌​ച മു​ൻ​പ് ആ​രോ​ഗ്യ​വ​കു​പ്പും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി പൂ​ട്ടി​യ ഹോ​ട്ട​ലു​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചു വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

District News

പ​ന്ത​ളം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ആ​രം​ഭി​ച്ചു

പ​ന്ത​ളം: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. എ​ൻ​എ​സ്എ​സ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​യാ​റാ​ക്കി​യ നാ​ലു വേ​ദി​ക​ളി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ന്ദ്ര പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു.

മു​നി​സി​പ്പ​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ കെ. ​സി​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സ​ജീ​വ്, എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പ​ന്ത​ളം ശി​വ​ൻ​കു​ട്ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ണി​ക്കു​ട്ട​ൻ പി​ള്ള ,

ഹെ​ഡ്മാ​സ്റ്റേ​ഴ്‌​സ് ഫോ​റം സെ​ക്ര​ട്ട​റി സി. ​സു​ദ​ർ​ശ​ന​ൻ പി​ള്ള, എ ​ഇ​ഒ ഓ​ഫീ​സ് സീ​നി​യ​ർ സൂ​പ്ര​ണ്ട് മാ​യ , ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ​ന്ത​ളം എ​ൻ​എ​സ്എ​സ് വി ​എ​ച്ച് എ​സ് എ​സ് പ്രി​ൻ​സി​പ്പാ​ൾ ജ​യ​റാ​ണി, സ്വീ​ക​ര​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ വി​ഭു നാ​രാ​യ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

District News

പ​ന്ത​ള​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാപക മോ​ഷ​ണം

പ​ന്ത​ളം: പ​ന്ത​ള​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​പ​ക മോ​ഷ​ണം. എ​ൻ​എ​സ്എ​സ് കോ​ള​ജി​ന് എ​തി​ർ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ദ​ന്താ​ശു​പ​ത്രി​യി​ലു​മാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി 11 ഓ​ടെ ക​വ​ർ​ച്ച ന​ട​ന്ന​ത്. യു​ഡി മെ​ൻ​സ് ഫാ​ഷ​ൻ , വി​ദ്യാ​ഭ​വ​ൻ ബു​ക്ക് സ്റ്റാ​ൾ, എം​ജി​എം ദ​ന്താ​ശു​പ​ത്രി, ബ്രെ​ഡ് ലൈ​ൻ ബേ​ക്ക​റി, ബൂ​ഫി​യ ബേ​ക്ക​റി എ​ന്നി​വ​ിട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

യു​ഡി വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ മു​ൻ ഭാ​ഗ​ത്തു​ള്ള ചി​ല്ല് പൊ​ട്ടി​ച്ച് അ​ക​ത്തു ക​യ​റി​യെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക​ത്തു​ള്ള ഷ​ട്ട​ർ സെൻ​ട്ര​ൽ ലോ​ക്കുള്ള​തു കാ​ര​ണം തു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തൊ​ട്ട​ടു​ത്തു​ള്ള പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ന്‍റെ പു​റ​ത്തു​ള്ള കാ​മ​റ ഊ​രി മാ​റ്റി​യി​രു​ന്നു.

ഇ​തേ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബേ​ക്ക​റി​യി​ൽ ക​യ​റി ഐ​സ് ക്രീം ​ക​ഴി​ച്ച് ഡ​യ​റി മി​ൽ​ക്ക് പാ​യ്ക്ക​റ്റു​ക​ൾ മോ​ഷ്ടി​ച്ചു. പു​തു​താ​യി ആ​രം​ഭി​ച്ച ബൂ​ഫി​യ ബേ​ക്ക​റി​യി​ൽനി​ന്ന് നാ​ൽ​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​താ​യി ഉ​ട​മ പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ് ഡോ​ഗ് സ്ക്വാ​ഡും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ​ണശ്ര​മം ന​ട​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ അ​ടി​ച്ചു ന​ശി​പ്പി​ക്കു​ന്ന​ത് കാ​ണാ​ൻ ക​ഴി​യും. മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ട ഉ​ട​മ​ക​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടു മോഷ്ടാക്കളാണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഒ​രാ​ൾ കാ​വി​മു​ണ്ടും കാ​ക്കി ഷ​ർ​ട്ടു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. ഇ​യാ​ളു​ടെ മു​ഖദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

District News

പാ​ലി​യേ​റ്റീ​വ് സം​ഗ​മം ന​ട​ത്തി

പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കീ​രു​കു​ഴി സെ​ന്‍റ് മേ​രീ​സ് ഓ​ള്‍​ഡേ​ജ് ഹോ​മി​ല്‍ ന​ട​ത്തി​യ പാ​ലി​യേ​റ്റീ​വ് സ്നേ​ഹ സം​ഗ​മം പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ജേ​ന്ദ്ര​പ്സ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം മു​ഖേ​ന ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് പാ​ലി​യേ​റ്റീ​വ് സം​ഗ​മം ന​ട​ത്തു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ല്‍ 168 കി​ട​പ്പു രോ​ഗി​ക​ള്‍​ക്ക് പ​രി​ച​ര​ണം ന​ല്‍​കു​ന്നു. രോ​ഗി​ക​ളു​ടെ​യും കൂ​ട്ടി​രു​പ്പു​ക​രു​ടെ​യും മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കാ​നാ​ണ് സം​ഗ​മം ന​ട​ത്തു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി 18 ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.


വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ഹേ​ല്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​പി വി​ദ്യാ​ധ​ര​പ്പ​ണി​ക്ക​ർ, അം​ഗം അം​ബി​ക ദേ​വ​രാ​ജ​ൻ, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​ഐ​ഷ എ​സ്.​ഗോ​വി​ന്ദ്, ഡോ. ​മാ​ന്‍​സി അ​ല​ക്സ്, ഡോ. ​സു​മി സു​രേ​ന്ദ്ര​ൻ, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്‌​ട​ര്‍ ര​ഞ്ചു, പി​എ​ച്ച്എ​ന്‍ ലീ​ജ, ജെ​എ​ച്ച്ഐ​മാ​രാ​യ വി​നോ​ദ്, അ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up