തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് ചക്കയിടാൻ മതിലിനുമുകളിൽ കയറിയ വയോധികൻ വീണുമരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് പൊറ്റവിള പുത്തൻവീട്ടിൽ രാമൻകുട്ടി (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം.
ചക്കയിടുന്നതിനായി മതിലിൽ കയറിയ രാമൻകുട്ടി കാൽവഴുതി കുഴിയിലേക്കു വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ രാമൻകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.