Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parking Workers In Chicago

America

ഷിക്കാ​ഗോ​യി​ൽ 1,200 പാ​ർ​ക്കിംഗ് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കിലേക്ക്; ഓ​ഹെ​യ​ർ, മി​ഡ്‌​വേ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ ബാ​ധി​ച്ചേ​ക്കും

ഷിക്കാ​ഗോ: ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ജോ​ലി ചെ​യ്യു​ന്ന ഏ​ക​ദേ​ശം 1,200 പാ​ർ​ക്കിംഗ് ജീ​വ​ന​ക്കാ​ർ ന​വം​ബ​ർ മൂ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. Teamsters Local 727 തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മ​രം ഓ​ഹെ​യ​ർ, മി​ഡ്‌​വേ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക്കാ​രെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്ക് പു​റ​മേ ഷി​ക്കാ​ഗോ​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ൾ, മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ, കാ​യി​ക​വേ​ദി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ർ​ക്കിംഗ് സേ​വ​ന​ങ്ങ​ളെ​യും സ​മ​രം ബാ​ധി​ച്ചേ​ക്കും.

ഒ​ക്ടോ​ബ​ർ 31ന് ​നി​ല​വി​ലെ തൊ​ഴി​ൽ ക​രാ​ർ അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് പു​തി​യ ക​രാ​റി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് പ​ണി​മു​ട​ക്കി​ലേ​ക്ക് ന​യി​ച്ച​ത്. തൊ​ഴി​ലു​ട​മ​ക​ൾ മു​ന്നോ​ട്ടു​വ​ച്ച ക​രാ​ർ നി​ർ​ദേ​ശം തൊ​ഴി​ലാ​ളി​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. പ​ണി​മു​ട​ക്കി​നു​ള്ള വോ​ട്ടെ​ടു​പ്പി​ൽ 98 ശ​ത​മാ​ന​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​ർ അ​നു​കൂ​ലി​ച്ച​താ​യി യൂ​ണി​യ​ൻ അ​റി​യി​ച്ചു.

SP Plus/Metropolis, LAZ Parking, Interpark, ABM തു​ട​ങ്ങി​യ പ്ര​മു​ഖ പാ​ർ​ക്കിംഗ് ക​മ്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ന്യാ​യ​മാ​യ തൊ​ഴി​ൽ വ്യ​വ​സ്ഥ​ക​ളും തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ പാ​ല​ന​വു​മാ​ണ് യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ചേ​ർ​ത്ത് 27 ശ​ത​മാ​നം വ​ർ​ധ​ന വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് തൊ​ഴി​ലു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ  ഷിക്കാഗോ പാർക്കിംഗ് അസോസിയേഷൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഓ​ഹെ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ർ​ക്കിംഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ൽ തു​ട​രു​ന്ന​താ​യി  ഷിക്കാഗോ ഡിപ്പാർട്ട്മെന്‍റ് ഓഫ് എവിയേഷൻ അ​റി​യി​ച്ചു. മി​ഡ്‌​വേ വി​മാ​ന​ത്താ​വ​ള​ത്തി​ലും കാ​ര്യ​മാ​യ ത​ട​സ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. വി​മാ​ന​സ​ർ​വീ​സു​ക​ളെ സ​മ​രം നേ​രി​ട്ട് ബാ​ധി​ച്ച​താ​യും സ്ഥി​രീ​ക​ര​ണ​മി​ല്ല.

എ​ന്നാ​ൽ സ​മ​രം നീ​ണ്ടു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ക്കിംഗ് ഗാ​രേ​ജു​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നും തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളി​ലും കാ​ല​താ​മ​സം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

വി​മാ​ന​യാ​ത്ര​ക്കാ​ർ യാ​ത്ര​യ്ക്ക് മു​മ്പ് പാ​ർ​ക്കിംഗ് സൗ​ക​ര്യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​സ്ഥി​തി പ​രി​ശോ​ധി​ക്കു​ക​യും അ​ധി​ക സ​മ​യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഉ​ചി​ത​മാ​ണ്. ഓ​ഹെ​യ​റി​ലേ​ക്ക് CTA ബ്ലൂ ​ലൈ​നും മി​ഡ്‌​വേ​യി​ലേ​ക്ക് ഓ​റ​ഞ്ച് ലൈ​നും ബ​ദ​ൽ യാ​ത്രാ​മാ​ർ​ഗ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാം.

സ​മ​രം എ​ത്ര ദി​വ​സം നീ​ളു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. തൊ​ഴി​ലാ​ളി​ക​ളും പാ​ർ​ക്കിംഗ് ക​മ്പ​നി​ക​ളും ത​മ്മി​ലു​ള്ള ക​രാ​ർ ച​ർ​ച്ച​ക​ളു​ടെ പു​രോ​ഗ​തി​യ​നു​സ​രി​ച്ചാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ.

Latest News

Corehub Up