Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parliment

പു​തി​യ തൊ​ഴി​ലു​റ​പ്പ് ബി​ല്ലി​ൽ ച​ർ​ച്ച; കേ​ന്ദ്രം തൊ​ഴി​ലാ​ളി വി​രു​ദ്ധ​രെ​ന്ന് പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് പ​ക​ര​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന വി​ക​സി​ത് ഭാ​ര​ത് റോ​സ്ഗാ​ർ ആ​ൻ​ഡ് അ​ജീ​വി​ക മി​ഷ​ൻ ബി​ല്ല് ലോ​ക്സ​ഭ​യി​ൽ പ​രി​ഗ​ണി​ക്കു​ന്നു.

രാ​ത്രി 10 മ​ണി​വ​രെ ബി​ല്ലി​ൽ ച​ർ​ച്ച ന​ട​ത്തും. വി​ക​സി​ത ഭാ​ര​ത​ത്തി​നു​ള്ള ബി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഗ്രാ​മ​വി​ക​സ​നം രാ​മ​ന്‍റെ ആ​ഗ്ര​ഹ​മ‌​മെ​ന്നും ബി​ജെ​പി പ​റ​ഞ്ഞു. അ​തേ സ​മ​യം കേ​ന്ദ്രം തൊ​ഴി​ലാ​ളി വി​രു​ദ്ധ​രെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​മ​ർ​ശ​നം.

ബി​ല്ലി​ൽ എ​തി​ർ​പ്പു​മാ​യി തൃ​ണ​മൂ​ലും എ​സ്പി​യും ഡി​എം​കെ​യും രം​ഗ​ത്തെ​ത്തി. അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ ബി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി​ക​ളു​ടെ വി​മ​ർ​ശ​നം. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം ബി​ല്ലി​നെ​തി​രെ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ലി​മെ​ന്‍റി​ന് പു​റ​ത്ത് പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു.

 

 

Latest News

Corehub Up