Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parol

പരോള്‍ കഴിഞ്ഞ് നിഷാദ് അകത്തേക്ക്; പരോള്‍ ലഭിച്ച നന്ദകുമാര്‍ പുറത്തേക്ക്

ക​​ണ്ണൂ​​ര്‍: എ​​സ്‌​​ഐ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള പോ​​ലീ​​സ് സം​​ഘ​​ത്തെ വ​​ധി​​ക്കാ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട് ജ​​യി​​ല്‍വാ​​സ​​മ​​നു​​ഭ​​വി​​ക്കു​​ന്ന ന​​ന്ദ​​കു​​മാ​​റി​​നും പ​​രോ​​ള്‍. നേ​​ര​​ത്തേ ല​​ഭി​​ച്ച പ​​രോ​​ള്‍ കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ് കൂ​​ട്ടു​​പ്ര​​തി​​യാ​​യ വെ​​ള്ളൂ​​രി​​ലെ വി.​​കെ. നി​​ഷാ​​ദ് ക​​ഴി​​ഞ്ഞ ദി​​വ​​സം തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് അ​​ന്നൂ​​രി​​ലെ ടി.​​സി.​​വി. ന​​ന്ദ​​കു​​മാ​​ര്‍ പ​​രോ​​ളി​​ല്‍ പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത്.

അ​​രി​​യി​​ല്‍ ഷു​​ക്കൂ​​ര്‍ വ​​ധ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സി​​പി​​എം നേ​​താ​​വ് പി. ​​ജ​​യ​​രാ​​ജ​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​തി​​നെ​​ത്തു​​ട​​ര്‍ന്നു​​ള്ള പ്ര​​തി​​ഷേ​​ധ​​ങ്ങ​​ള്‍ക്കി​​ടെ പ​​യ്യ​​ന്നൂ​​ര്‍ ബൈ​​പാ​​സ് റോ​​ഡി​​ല്‍ പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്ന എ​​സ്‌​​ഐ കെ.​​പി. രാ​​മ​​കൃ​​ഷ്ണ​​നും സം​​ഘ​​വും സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന വാ​​ഹ​​ന​​ത്തി​​നു നേ​​രേ ബോം​​ബെ​​റി​​ഞ്ഞ് കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ചു​​വെ​​ന്ന കേ​​സി​​ലാ​​യി​​രു​​ന്നു ഇ​​രു​​വ​​രെ​​യും ശി​​ക്ഷി​​ച്ചി​​രു​​ന്ന​​ത്. വി​​വി​​ധ വ​​കു​​പ്പു​​ക​​ള്‍ പ്ര​​കാ​​രം 20 വ​​ര്‍ഷ​​ത്തെ ത​​ട​​വും ര​​ണ്ട​​ര ല​​ക്ഷം രൂ​​പ വീ​​തം പി​​ഴ​​യു​​മാ​​യി രു​​ന്നു ശി​​ക്ഷ.

ഇ​​തി​​നി​​ടെ ന​​ട​​ന്ന ന​​ഗ​​ര​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ നി​​ഷാ​​ദ് 46-ാം വാ​​ര്‍ഡി​​ല്‍നി​​ന്നു വി​​ജ​​യി​​ച്ചി​​രു​​ന്നു.​​അ​​പ്പോ​​ഴേ​​ക്കും ശി​​ക്ഷാ​​വി​​ധി വ​​ന്ന​​തി​​നെ​​ത്തു​​ട​​ര്‍ന്ന് കൗ​​ണ്‍സി​​ല​​റാ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യാ​​നാ​​യി​​ല്ല.

പ​​രോ​​ളി​​ലി​​റ​​ങ്ങി​​യ നി​​ഷാ​​ദ് സി​​പി​​എം നേ​​തൃ​​ത്വ​​ത്തി​​നെ​​തി​​രേ വി​​വാ​​ദ വെ​​ളി​​പ്പെ​​ടു​​ത്ത​​ല്‍ ന​​ട​​ത്തി​​യ വി. ​​കു​​ഞ്ഞി​​കൃ​​ഷ്ണ​​നെ​​തി​​രേ​​യു​​ള്ള പ്ര​​ക​​ട​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത് പ​​രോ​​ള്‍ച​​ട്ട ലം​​ഘ​​ന​​മാ​​ണെ​​ന്ന ആ​​രോ​​പ​​ണ​​ങ്ങ​​ളു​​യ​​ര്‍ന്നി​​രു​​ന്നു. പോ​​ലീ​​സി​​നെ വ​​ധി​​ക്കാ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ ശി​​ക്ഷ​​യ​​നു​​ഭ​​വിക്കു​​ന്ന പ്ര​​തി​​ക​​ള്‍ക്കു പ​​രോ​​ള്‍ അ​​നു​​വ​​ദി​​ച്ച​​തും വി​​വാ​​ദ​​മാ​​യി​​രു​​ന്നു.

Latest News

Corehub Up