Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Partially Resumes

Ernakulam

ക​ലു​ങ്ക് നി​ർ​മാ​ണം: മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു

ആ​ലു​വ: ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ ആ​ലു​വ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി അ​നു​വ​ദി​ച്ചു. ക​ലു​ങ്കി​ന് താ​ഴെ നി​ർ​മി​ക്കു​ന്ന കാ​ന​യു​ടെ ഒ​രു ഭാ​ഗ​ത്തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഭാ​ഗി​ക​മാ​യി തു​റ​ന്ന​ത്. ഇ​തോ​ടെ പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​ലേ​ക്കും സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലൂ​ടെ​യു​മു​ള​ള ഗ​താ​ഗ​ത​വും പു​ന:​രാ​രം​ഭി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് നി​ന്നും സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം അ​നു​വ​ദി​ച്ച​ത്. എ​തി​ർ​ദി​ശ​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം പു​ന:​രാ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​യും ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി വേ​ണ്ടി​വ​രും.
ക​ഴി​ഞ്ഞ 13നാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം മാ​ർ​ക്ക​റ്റ് റോ​ഡി​ൽ മാ​ലി​ന്യ കാ​ന പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. കാ​ന നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് ബ​സു​ക​ളെ​ല്ലാം തോ​ന്നി​യ പോ​ലെ സ​ർ​വീ​സ് ന​ട​ത്തി​യ​ത് യാ​ത്ര​ക്കാ​രെ ഏ​റെ വ​ല​ച്ചി​രു​ന്നു.
സി​റ്റി​യി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ ന​ഗ​രം ചു​റ്റാ​തെ ബാ​ങ്ക് ക​വ​ല​യി​ൽ നി​ന്നും നേ​രി​ട്ട് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. പ​റ​വൂ​ർ, അ​ങ്ക​മാ​ലി, ബ​സു​ക​ൾ ദേ​ശീ​യ​പാ​ത വ​ഴി പോ​യ​തും യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രു​ന്നു.

Latest News

Corehub Up