സൂറിച്ച്: സ്വിറ്റ്സർലന്‍ഡിലെ സൂറിച്ചിനു വടക്ക് ആരാവ് പട്ടണത്തിൽ റേവ് പാർട്ടിക്കിടെയുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
ശനിയാഴ്ച വൈകുന്നേരം മൂന്നു മുതൽ ഞായറാഴ്ച പുലർച്ചെ രണ്ടുവരെ നീണ്ട ടെക്നോ പാർട്ടിയിൽ മൂന്നിനു ശേഷമാണ് വെടിവയ്പുണ്ടായതെന്ന് സ്വിസ് ന്യൂസ് പേപ്പറായ ബ്ലിക് റിപ്പോർട്ട് ചെയ്യുന്നു.
3500 ഓളം പേർ പങ്കെടുത്ത പാർട്ടിയിൽ പന്തയസ്ഥലത്തിനടുത്താണ് വെടിവയ്പുണ്ടായതെന്നു പോലീസ് വക്താവ് വനേസ റംപോർഡ് പറഞ്ഞു. വലിയ ജനക്കൂട്ടത്തിനുള്ളിൽനിന്നാണു പലതവണ വെടിവയ്പുണ്ടായത്.