Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pathanamthitta District Association

Middle East and Gulf

പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "ര​ജ​ത​പൗ​ർ​ണ​മി - 2026' വെ​ള്ളി​യാ​ഴ്ച

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ (പി​ഡി​എ) ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​മാ​യ "ര​ജ​ത​പൗ​ർ​ണ​മി - 2026' വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

25 വ​ർ​ഷ​ത്തെ സാ​മൂ​ഹി​ക, സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​സ്മ​രി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യു​ടെ മു​ഖ്യാ​തി​ഥി​ക​ളാ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ​ര​മി​ത ത്രി​പാ​ഠി (ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ, കു​വൈ​റ്റ്), വീ​ണാ ജോ​ർ​ജ് (കേ​ര​ള ആ​രോ​ഗ്യ മ​ന്ത്രി) എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടൊ​പ്പം ക​വി ക​ട​മ്മ​നി​ട്ട​യു​ടെ കു​റ​ത്തി എ​ന്ന ക​വി​ത​യു​ടെ ദൃ​ശ്യാ​വി​ഷ്കാ​ര​വും അ​ഫ്സ​ൽ - അ​ഖി​ല ന​യി​ക്കു​ന്ന ലൈ​വ് ബാ​ൻ​ഡ് സം​ഗീ​ത പ​രി​പാ​ടി​യും മെ​ന്‍റ​ലി​സ്റ്റ് അ​ന​ന്തു​വി​ന്‍റെ മെ​ന്‍റ​ലി​സം ഷോ​യും അ​ര​ങ്ങേ​റും.

പി​ഡി​എ​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​ൻ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 66501482, 66242655, 65836578, 50846575, 69699347 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Latest News

Corehub Up