Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pathogens

ഉ​​​​​​​ന്മൂ​​​​​​​ല​​​​​​​നം രോ​​​​​​​ഗാ​​​​​​​ണു​​​​​​​ക്ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ

അ​ത്യാ​ധു​നി​ക എ​ഐ മോ​ഡ​ലു​ക​ൾ ഉ​യ​ർ​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി ജൈ​വ​പ​ര​മാ​യ ദു​രു​പ​യോ​ഗ​മാ​ണ്. അ​തി​ബു​ദ്ധി​മാ​നാ​യ ഒ​രു എ​ഐ ഭാ​വി​യി​ൽ മ​നു​ഷ്യ​രെ ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ സ്വീ​ക​രി​ച്ചേ​ക്കാ​വു​ന്ന ഏ​റ്റ​വും പ്രാ​യോ​ഗി​ക​മാ​യ മാ​ർ​ഗം ഒ​രു പു​തി​യ വൈ​റ​സി​നെ​യോ രോ​ഗാ​ണു​വി​നെ​യോ സൃ​ഷ്‌​ടി​ച്ച് മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ പ​ര​ത്തു​ക എ​ന്ന​താ​ണ്. അ​തി​വേ​ഗം പ​ട​രാ​നും എ​ല്ലാ​വ​രെ​യും കൊ​ന്നൊ​ടു​ക്കാ​നും ശേ​ഷി​യു​ള്ള ഈ ​രോ​ഗാ​ണു​ക്ക​ൾ വാ​ക്സി​നു​ക​ളെ പ്ര​തി​രോ​ധി​ക്കും. പ​രീ​ക്ഷ​ണ​ശാ​ല​ക​ളി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ ര​ക്ഷ​പ്പെ​ട്ടാ​ൽ​പോ​ലും ഇ​ത്ത​രം രോ​ഗാ​ണു​ക്ക​ൾ വ​ൻ​ നാ​ശം വി​ത​യ്ക്കും.

രോ​ഗാ​ണു​ക്ക​ളെ കൂ​ടു​ത​ൽ മാ​ര​ക​മാ​ക്കാം

നി​ല​വി​ലു​ള്ള രോ​ഗാ​ണു​ക്ക​ളെ കൂ​ടു​ത​ൽ മാ​ര​ക​മാ​ക്കാ​നും തീ​ർ​ത്തും പു​തി​യ​വ​യെ സൃ​ഷ്‌​ടി​ക്കാ​നും ഭാ​വി​യി​ലെ എ​ഐ മോ​ഡ​ലു​ക​ൾ​ക്കു സാ​ധി​ക്കും. ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന പു​തി​യ ഔ​ഷ​ധ​ങ്ങ​ളും വാ​ക്സി​നു​ക​ളും അ​തി​വേ​ഗം വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ എ​ഐ​ക്ക് നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. അ​തേ​സ​മ​യം, മാ​ര​ക​മാ​യ പു​തി​യ രോ​ഗാ​ണു​ക്ക​ളെ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​ത് എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും അ​തി​നെ ഉ​പ​യോ​ഗി​ക്കാം. ഗു​ണ​ക​ര​മാ​യ ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ളെ അ​പ​ക​ട​ക​ര​മാ​യ​വ​യി​ൽ​നി​ന്ന് വേ​ർ​തി​രി​ക്കാ​നാ​വി​ല്ല എ​ന്ന​താ​ണ് പ്ര​ശ്നം. 2026 സെ​പ്റ്റം​ബ​ർ പ​ത്തി​ന് ആ​ന്ത്രോ​പി​ക് പു​റ​ത്തു​വി​ട്ട ഒ​രു റി​പ്പോ​ർ​ട്ടി​ൽ ത​ങ്ങ​ളു​ടെ ജ​ന​പ്രി​യ മോ​ഡ​ൽ ക്ലോ​ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ പ​തി​പ്പു​പ​യോ​ഗി​ച്ച് നി​ല​വി​ലു​ള്ള വൈ​റ​സു​ക​ളെ കൂ​ടു​ത​ൽ മാ​ര​ക​മാ​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്കു പു​റ​ത്തു​ള്ള ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ നി​ര​വ​ധി ശ്ര​മ​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യി വെ​ളി​പ്പെ​ടു​ത്തി. കൊ​തു​കുക​ൾ പ​ര​ത്തു​ന്ന മാ​ര​ക വൈ​റ​സ് രോ​ഗ​മാ​ണ് ചി​ക്കു​ൻ ഗു​നി​യ. ക്ലോ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഈ ​വൈ​റ​സി​ൽ ഉ​ൾ​പ​രി​വ​ർ​ത്ത​നം (മ്യൂ​ട്ടേ​ഷ​ൻ) ന​ട​ത്തി ഇ​തി​നെ കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​ക്കാ​നു​ള്ള ഒ​രു ഗ​വേ​ഷ​ണ നി​ർ​ദേ​ശം ത​ങ്ങ​ളു​ടെ ആ​ന്ത​രി​ക നി​യ​ന്ത്ര​ണ സം​വി​ധാ​നം ത​ട​ഞ്ഞ​താ​യി ആ​ന്ത്രോ​പി​ക് അ​ടു​ത്ത കാ​ല​ത്ത് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ആ​ണ​വ​യു​ദ്ധം മു​ത​ൽ ആ​ണ​വ​ശൈ​ത്യം​ വ​രെ

യു​ദ്ധ​മു​ഖ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം ക്ര​മേ​ണ മ​നു​ഷ്യ​രി​ൽനി​ന്ന് എ​ഐ സം​യോ​ജി​ത സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​ത് ഭാ​വി​യി​ലെ യു​ദ്ധ​ങ്ങ​ളെ കൂ​ടു​ത​ൽ ​പ്ര​വ​ച​നാതീത‌വും ഭീ​ക​ര​വു​മാ​ക്കും. മ​നു​ഷ്യ​ര​ല്ല, സ്വ​യം നി​യ​ന്ത്രി​ത സം​വി​ധാ​ന​ങ്ങ​ൾ ആ​ദ്യം (നോ​ട്ട് മീ​റ്റ്, ഓ​ട്ടോ​ണ​മി ഫ​സ്റ്റ്) എ​ന്ന​താ​ണ് വ​ൻ​ശ​ക്തി​ക​ളു​ടെ പു​തി​യ യു​ദ്ധ​ത​ന്ത്രം. മാ​നു​ഷി​ക​മാ​യ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ൾ​ക്ക് അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​കും മു​മ്പേ എ​ഐ ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ളെ കൂ​ടു​ത​ൽ ക​ലു​ഷി​ത​മാ​ക്കും. എ​ഐ വി​പ്ല​വ​ത്തോ​ടെ, സൈ​നി​ക നീ​ക്ക​ങ്ങ​ളി​ൽ മ​നു​ഷ്യ​ർ​ക്കു​ള്ള നി​യ​ന്ത്ര​ണം അ​തി​വേ​ഗം ന​ഷ്‌​ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മ​നു​ഷ്യ​ൻ വേ​ണ്ട; എ​ഐ മ​തി

അ​മേ​രി​ക്ക അ​തി​വേ​ഗം എ​ഐ അ​ധി​ഷ്ഠി​ത യു​ദ്ധ​മു​റ​ക​ളി​ലേ​ക്ക് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. യു​എ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് വാ​ർ ക​ഴി​ഞ്ഞ മേ​യി​ൽ സ്പേ​സ് എ​ക്സ്, ഓ​പ്പ​ൺ എ​ഐ, ഗൂ​ഗി​ൾ, എ​ൻ​വി​ഡി​യ, മൈ​ക്രോ​സോ​ഫ്റ്റ് എ​ന്നി​വ ഉ​ൾ​പ്പടെ എ​ട്ട് മു​ൻ​നി​ര എ​ഐ ക​മ്പ​നി​ക​ളു​മാ​യി അ​തീ​വ ര​ഹ​സ്യ സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഈ ​ക​മ്പ​നി​ക​ളു​ടെ ഏ​റ്റ​വും പു​തി​യ എ​ഐ മോ​ഡ​ലു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഒ​രു ക​രാ​റി​ൽ ഒ​പ്പി​ട്ടു. പു​ത്ത​ൻ ആ​യു​ധ​ങ്ങ​ളു​ടെ രൂ​പ​ക​ല്പ​ന പ​ര​മ്പ​രാ​ഗ​ത ഡി​ഫ​ൻ​സ് ഫാ​ക്‌​ട​റി​ക​ളി​ൽ​നി​ന്ന് മു​ൻ​നി​ര എ​ഐ ക​മ്പ​നി​ക​ളു​ടെ ലാ​ബു​ക​ളി​ലേ​ക്ക് മാ​റു​ക​യാ​ണ്. ത​ങ്ങ​ളു​ടെ ക്ലോ​ഡ് മോ​ഡ​ലി​നെ റോ​ക്ക​റ്റു​ക​ളും മി​സൈ​ലു​ക​ളും വി​ക്ഷേ​പി​ക്കു​ന്ന​തി​ന് ഹൂ​തി​ക​ൾ ഉ​പ​യോ​ഗി​ച്ചെന്ന് സെ​പ്റ്റം​ബ​റി​ൽ പു​റ​ത്തു​വി​ട്ട ഒ​രു റി​പ്പോ​ർ​ട്ടി​ൽ ആ​ന്ത്രോ​പി​ക് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത് പൂ​ർ​ണ​മാ​യും ത​ട​യാ​നാ​യി​ല്ല.

സൈ​നി​ക ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​നും ആ​ണ​വാ​യു​ധ ശേ​ഷി​യു​ള്ള രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി മ​നു​ഷ്യ​ർ പ​ര​സ്പ​രം ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്‌​ടി​ക്കാ​നും എ​ഐ നി​യ​ന്ത്രി​ത സം​വി​ധാ​ന​ങ്ങ​ൾ​ക്കു സാ​ധി​ക്കു​മെ​ന്ന് യു​സി ബെ​ർ​ക്കി​ലി​യി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​ഫ​സ​ർ സ്റ്റു​വ​ർ​ട്ട് റ​സ​ൽ പ​റ​യു​ന്നു. ആ​ണ​വ സ്ഫോ​ട​ന​ങ്ങ​ളും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ആ​ണ​വ ശൈ​ത്യ​കാ​ല​വും ഭൂ​മി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ളെ​യാ​കെ ന​ശി​പ്പി​ച്ചേ​ക്കാം. മ​നു​ഷ്യ​വി​നാ​ശ​ത്തി​ന് എ​ഐ സ്വീ​ക​രി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ൾ മു​ൻ​കൂ​ട്ടി അ​റി​യാ​നാ​കി​ല്ല.

ച​തി, ഹാ​ക്കിം​ഗ്, ആ​ക്ര​മ​ണം

സൈ​ദ്ധാ​ന്തി​ക​മാ​യി, അ​തി​ശ​ക്ത​മാ​യ ഒ​രു തെ​മ്മാ​ടി എ​ഐ​ക്ക് മ​നു​ഷ്യ മേ​ൽ​നോ​ട്ട​ത്തി​ൽ​നി​ന്ന് കു​ത​റിമാ​റാ​നും സ്വ​യം പ​ക​ർ​ത്താ​നും, അ​ട​ച്ചുപൂ​ട്ടാ​നു​ള്ള മ​നു​ഷ്യ​ശ്ര​മ​ങ്ങ​ളെ ചെ​റു​ക്കാ​നു​മാ​കും. എ​ഐ ഏ​ജ​ന്‍റു​മാ​ർ പു​റ​ത്തു ക​ട​ക്കാ​തി​രി​ക്കാ​ൻ എ​ഐ സം​വി​ധാ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഗാ​ർ​ഡ് റെ​യി​ലു​ക​ൾ പി​ഴ​വു​ള്ള​വ​യാ​ണെ​ന്ന് ഇ​റ്റാ​ലി​യ​ൻ ഗ​വേ​ഷ​ക​ർ അ​ടു​ത്ത കാ​ല​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തു. ല​ക്ഷ്യം നേ​ടു​ന്ന​തി​നാ​യി ച​തി, ഹാ​ക്കിം​ഗ്, ആ​ക്ര​മ​ണം, കൃ​ത്രി​മം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്ന എ​ഐ ഏ​ജ​ന്‍റു​ക​ളെ ഗ​വേ​ഷ​ക​ർ വൈ​കി മാ​ത്രം തി​രി​ച്ച​റി​യു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലു​ണ്ട്. സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് അ​വ സി​സ്റ്റ​ത്തി​ന് പു​റ​ത്തു ക​ട​ക്കു​ന്നു. വി​വ​രം ന​ൽ​കു​ന്ന ചാ​റ്റ് ബോ​ട്ടു​ക​ളി​ൽ​നി​ന്ന് സ്വ​യം തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന ഏ​ജ​ന്‍റി​ക് എ​ഐ​യി​ലേ​ക്കു​ള്ള എ​ഐ വി​ക​സ​നം ഹാ​ക്കിം​ഗ് സാ​ധ്യ​ത​ക​ളെ അ​പ​ക​ട​ര​മാം​വി​ധം ഉ​യ​ർ​ത്തു​ന്നു.

കൃ​ത്രി​മ രോ​ഗാ​ണു​ക്ക​ൾ

നി​ല​വി​ലു​ള്ള രോ​ഗാ​ണു​ക്ക​ളെ കൂ​ടു​ത​ൽ മാ​ര​ക​മാ​ക്കാ​ൻ മാ​ത്ര​മ​ല്ല, അ​പ​ക​ട​കാ​രി​ക​ളാ​യ കൃ​ത്രി​മ രോ​ഗാ​ണു​ക്ക​ളെ രൂ​പ​ക​ല്പ​ന ചെ​യ്യാ​നും ഏ​റ്റ​വും പു​തി​യ എ​ഐ മോ​ഡ​ലു​ക​ൾ​ക്കാ​കും. കൃ​ത്രി​മ രോ​ഗാ​ണു​ക്ക​ളെ സൃ​ഷ്‌​ടി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് സ​മീ​പ​കാ​ല​ത്തെ എഐ വി​ക​സ​ന​മെ​ന്ന് റാ​ൻ​ഡ് കോ​ർ​പ​റേ​ഷ​ൻ 2026 ഓ​ഗ​സ്റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ദു​ഷ്‌​ട​ശ​ക്തി​ക​ളും തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളും ഇ​ത് ദു​രു​പ​യോ​ഗം ചെ​യ്യാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണം. പ്ര​കൃ​തി​യി​ൽ നി​ല​വി​ലി​ല്ലാ​ത്ത കൃ​ത്രി​മ വൈ​റ​സു​ക​ളെ എ​ഐ ഉ​പ​യോ​ഗി​ച്ച് ഒ​രു സം​ഘം ഗ​വേ​ഷ​ക​ർ നി​ർ​മി​ച്ച​താ​യി 2026 ഓ​ഗ​സ്റ്റ് ആ​റി​ന് സ​യ​ൻ​സ് ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ്റ്റാ​ൻ​ഫോ​ഡ് സ​ർ​വ​കലാ​ശാ​ല​യി​ലെ​യും പാ​ലോ ആ​ൾ​ട്ടോ​യി​ലെ ആ​ർ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​യും ഒ​രു സം​ഘം ഗ​വേ​ഷ​ക​രാ​ണ് ബാ​ക്‌​ടീ​രി​യ​ക​ളെ ബാ​ധി​ക്കു​ന്ന കൃ​ത്രി​മ വൈ​റ​സു​ക​ളെ നി​ർ​മി​ച്ച​ത്.​ ആ​ന്‍റി​ബ​യോ​ട്ടി​ക് പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള വൈ​റ​സു​ക​ളെ സൃ​ഷ്‌​ടി​ക്കാ​നാ​യി​രു​ന്നു ഈ ​ഗ​വേ​ഷ​ണ​മെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ, അ​പ​ക​ട​ക​ര​മാ​യ കൃ​ത്രി​മ രോ​ഗാ​ണു​ക്ക​ളെ രൂ​പ​ക​ല്പ​ന ചെ​യ്യാ​നു​ള്ള എ​ഐ യു​ടെ സാ​ധ്യ​ത​ക​ളി​ലേ​ക്കാ​ണ് ഈ ​ഗ​വേ​ഷ​ണം വാ​തി​ൽ തു​റ​ന്നി​രി​ക്കു​ന്ന​ത്.

(തുടരും)

Latest News

Corehub Up