Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Patriotism

Kottayam

ദേശസ്നേഹം നുരയുന്ന ചായ

ത​ല​യോ​ല​പ്പ​റ​മ്പ്: സ്വതന്ത്ര്യല ബ്ധിക്കു ര​ണ്ട് വ​ർ​ഷം മു​മ്പ് തു​റ​ന്ന ഒ​രു നാ​ട​ൻ ചാ​യ​ക്ക​ട​യു​ണ്ട് മ​റ​വ​ൻ​തു​രു​ത്തി​ൽ. ത​നി​മ​ചോ​രാ​തെ നാ​ട്ടു​കാ​രു​ടെ അ​ഭി​രു​ചി​ക്കൊ​പ്പം നി​ല​നി​ൽ​ക്കു​ന്ന ഈ ​ചാ​യ​ക്ക​ട​യ്ക്ക് മു​മ്പി​ൽ ക​ഴി​ഞ്ഞ 80 വ​ർ​ഷ​മാ​യി ദേ​ശീ​യ പ​താ​ക ക​ട​യു​ട​മ​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​യ​ർ​ത്തി മ​ധു​രം പ​ങ്കി​ടു​ന്ന പ​തി​വു​മു​ണ്ട്.

സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് കൊ​ല്ല​വ​ർ​ഷം 1121 തു​ലാം ഒ​ന്നി​നാ​ണ് (1945) മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ൽ വാ​സു​ച്ചേ​ട്ട​നും ഭാ​ര്യ കാ​ർ​ത്യാ​യ​നി​ചേ​ച്ചി​യും ചേ​ർ​ന്ന് മു​ള​ച്ചി​ന്തി​പാ​കി ചാ​യ​ക്ക​ട ആ​രം​ഭി​ക്കു​ന്ന​ത്. അ​ക്കാ​ല​ത്ത് ചെ​മ്പ്, കു​ല​ശേ​ഖ​ര​മം​ഗ​ലം ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ത​ല​യോ​ല​പ്പ​റ​മ്പ് ച​ന്ത​യി​ലേ​ക്ക് ത​ല​ച്ചു​മ​ടു​മാ​യി പോ​കു​ന്ന​വ​രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യി​രു​ന്നു ഈ ​ക​ട​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ചു​മ​ടു​താ​ങ്ങി​യും.

നാ​ട്ടി​ലാ​കെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ആ​ഹ്ലാ​ദ നി​റ​വി​ലാ​കു​മ്പോ​ൾ എ​ല്ലാ ഓ​ഗ​സ്റ്റ് 15നും ​ക​ട​യ്ക്ക് മു​ന്നി​ൽ ആ​ഘോ​ഷ പൂ​ർ​വം ​പ​താ​ക ഉ​യ​ർ​ത്തു​മാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷം മു​മ്പ് വാ​സു​ച്ചേ​ട്ട​ൻ മ​ര​ണ​പ്പെ​ട്ട​തി​നു​ശേ​ഷം പി​താ​വി​ന്‍റെ പാ​ത മ​ക​ൻ ബാ​ബു മു​ട​ങ്ങാ​തെ പി​ൻ​തു​ട​രുന്നു. ക​ട​യ്ക്കു​ള്ളി​ൽ ഗാ​ന്ധി​ജി, അം​ബേ​ദ്‌​ക​ർ, സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളു​ണ്ട്.

ഇ​ല​വും​പ​റ​മ്പി​ൽ വാ​സു​വി​ന്‍റെ പേ​രി​ല്ലാ​ത്ത ചാ​യ​ക്ക​ട മ​ക്ക​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ നാ​ട്ടു​കാ​രി​ട്ട പേ​ര് വി ​ആ​ൻ​ഡ് സ​ൺ​സ് എ​ന്നാ​ണ്. നാ​ടി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്ര​വും സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര വ​ള​ർ​ച്ച​യും അ​ടു​ത്ത​റി​ഞ്ഞ ഇ​ടം കൂ​ടി​യാ​ണ് ഈ ​ക​ട.​നി​ർ​ദോ​ഷ​മാ​യ രാ​ഷ്ട്രീ​യ​വും നാ​ട്ടു​വ​ർ​ത്ത​മാ​ന​വും പ​റ​ഞ്ഞ് ചൂ​ടു​ചാ​യ കു​ടി​ക്കാ​ൻ ഇ​ന്നും ഇ​വി​ടെ ആ​ളു​ക​ൾ എത്തുന്നുണ്ട്.

വാഴയില ഗോ​ത​മ്പ് അ​ട, താ​റാ​വു​മു​ട്ട പു​ഴു​ങ്ങി​യ​ത് എ​ന്നി​വ​യാ​ണ് ഇ​വി​ട​ത്തെ സ്പെ​ഷ​ൽ. ഗ്യാ​സി​നും, പാ​ലി​നും മ​റ്റു സാ​ധ​ന​ങ്ങ​ൾ​ക്കും വി​ല​കൂ​ടി​യെ​ങ്കി​ലും ഇ​വി​ടെ ഇ​പ്പോ​ഴും ചാ​യ​ക്ക് 10 രൂ​പ​യും അ​ട​യ്ക്ക് അ​ഞ്ചു രൂ​പ​യു​മാ​ണ്. മ​റ​വ​ൻ​തു​രു​ത്തി​ൽ ആ​ദ്യ​മാ​യി റേ​ഡി​യോ​യും ഫ്രി​ഡ്ജും എ​ത്തി​യ​ത് ഈ ​ക​ട​യി​ലാ​ണ്. സ്വ​ന്ത​മാ​യി വാ​ഹ​ന​ങ്ങ​ളി​ല്ലാ​തി​രു​ന്ന കാ​ല​ത്ത് ഗ്രാ​മീ​ണ​ർ​ക്ക് ദൂ​ര​യാ​ത്ര​യ്ക്കാ​യി ആ​ദ്യ​മാ​യി സൈ​ക്കി​ളു​ക​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തും വാ​സു ചേ​ട്ട​ൻ ത​ന്നെ.

കാ​ലംമാ​റി പ​ഴ​യ മു​ള​യ്ക്കു പ​ക​രം കു​മ്മാ​യം പൂ​ശി​യ ചു​വ​രു​ക​ളി​ലേ​ക്ക് ക​ട മാ​റി​യെ​ങ്കി​ലും പ​ഴ​മ​യു​ടെ ത​നി​മ ഒ​ട്ടും ചോ​ർ​ന്നി​ട്ടി​ല്ല. ഫാ​നോ, പ​റ്റു​ബു​ക്കോ, വ​ലി​യ പ​ര​സ്യ​ബോ​ർ​ഡു​ക​ളോ ഇ​വി​ടെ​യി​ല്ല. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ സ്മ​ര​ണ​ക​ളു​മാ​യി ഇ​ഴ​ചേ​ർ​ന്ന വാ​സു​ച്ചേ​ട്ട​ന്‍റെ ചാ​യ​ക്ക​ട ഇ​ന്നും മ​റ​വ​ൻ​തു​രു​ത്തു​കാ​രു​ടെ ഹൃ​ദ​യ​വി​കാ​ര​മാ​ണ്.

Latest News

Corehub Up