വൈക്കം: മുരിയൻകുളങ്ങര-ചേരുംചുവട് റോഡിൽ കവരപ്പാടിനടയിൽ രൂപപ്പെട്ട കുഴിയടച്ച് ഇന്റർലോക്ക് ടൈൽ വിരിച്ചു. പൊതുമരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ എട്ടു മീറ്റർ വിസ്തൃതിയിലാണ് ടൈൽ വിരിച്ചത്. ഈ ഭാഗത്തെ കുഴിയിൽ വീണ് നിരവധി പേർ പരിക്കേറ്റതിനെത്തുടർന്നാണ് അധികൃതർ ടൈൽ വിരിച്ച് അപകട ഭീഷണി ഒഴിവാക്കിയത്.
കോട്ടയം, തൊടുപുഴ ഭാഗത്തുനിന്നും വരുന്ന ഭാരവണ്ടികളടക്കമുള്ള വാഹനങ്ങൾ ചേർത്തല, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകുന്നതിന് ആശ്രയിക്കുന്ന ലിങ്ക് റോഡാണിത്. പൊതുമരാമത്ത് എൻജിനിയർ എ. നിജാമുദീൻ, ഓവർസിയർ രഞ്ജിത് രാജൻ, നഗരസഭാ കൗൺസിലർ രേണു രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.