Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Payments

യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ്: ഒ​ക്ടോ​ബ​ർ 15 മു​ത​ൽ മാ​റ്റ​ങ്ങ​ൾ; ഉ​പ​ഭോ​ക്താ​ക്ക​ൾ അ​റി​യേ​ണ്ട​തെ​ല്ലാം

ഒ​ക്ടോ​ബ​ർ 15 മു​ത​ൽ യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് മെ​ർ​ച്ച​ന്‍റ് ഡി​സ്കൗ​ണ്ട് റേ​റ്റ് ഏ​ർ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ, ഈ ​പു​തി​യ പ​രി​ഷ്കാ​രം ഉ​പ​ഭോ​ക്താ​ക്ക​ളെ നേ​രി​ട്ട് ബാ​ധി​ക്കി​ല്ല.

₹2,000 രൂ​പ മു​ക​ളി​ലു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്കാ​ണ് 0.4% തു​ക എം​ഡി​ആ​ർ ആ​യി ഈ​ടാ​ക്കു​ക. ₹75,000ന് ​മു​ക​ളി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് പ​ര​മാ​വ​ധി ₹300 വ​രെ മാ​ത്ര​മാ​യി​രി​ക്കും ചാ​ർ​ജ്.

സാ​ധാ​ര​ണ​ക്കാ​ർ ന​ട​ത്തു​ന്ന യു​പി​ഐ ഇ​ട​പാ​ടു​ക​ൾ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. വ്യാ​പാ​രി​ക​ൾ​ക്ക് വ​രു​ന്ന ഈ ​അ​ധി​ക ചെ​ല​വ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല.

സു​ഹൃ​ത്തു​ക്ക​ൾ​ക്കോ ബ​ന്ധു​ക്ക​ൾ​ക്കോ പ​ണം അ​യ​ക്കു​ന്ന​തി​നും, സ്വ​ന്തം അ​ക്കൗ​ണ്ടു​ക​ൾ​ക്കി​ട​യി​ൽ തു​ക മാ​റ്റു​ന്ന​തി​നും തു​ക​യു​ടെ പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ​മാ​യി​രി​ക്കും.

പ്ര​തി​മാ​സം യു​പി​ഐ ക്യൂ ​ആ​ർ കോ​ഡ് വ​ഴി ഒ​രു ല​ക്ഷം വ​രെ മാ​ത്രം സ്വീ​ക​രി​ക്കു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ എം​ഡി​ആ​ർ ഫീ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

റെ​യി​ൽ​വേ, ഇ​ല​ക്ട്രി​സി​റ്റി, ഇ​ന്ധ​നം, ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ₹2,000ന് ​മു​ക​ളി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് നി​ശ്ചി​ത ₹5 മാ​ത്ര​മാ​യി​രി​ക്കും എം​ഡി​ആ​ർ. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളു​ടെ സാ​ങ്കേ​തി​ക അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സൈ​ബ​ർ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് ഈ ​മാ​റ്റ​മെ​ന്ന് നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ​സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ.

 

Latest News

Corehub Up