Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pellets

അ​ശ്വ​ന്ത് കോ​ക്കി​ന്‍റെ വാ​ഹ​ന​ത്തി​ൽ നി​ന്ന് എ​യ​ര്‍ ഗ​ണ്ണും പെ​ല്ല​റ്റും ക​ണ്ടെ​ത്തി​യെ​ന്ന് പൊ​ലി​സ്

കോ​ഴി​ക്കോ​ട്: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് കേ​സെ​ടു​ത്ത യൂ​ട്യൂ​ബ​ര്‍ അ​ശ്വ​ന്ത് കോ​ക്കി​ന്‍റെ ഥാ​റി​ൽ നി​ന്ന് എ​യ​ര്‍ ഗ​ണ്ണും പെ​ല്ല​റ്റും ക​ണ്ടെ​ത്തി​യെ​ന്ന് പൊ​ലി​സ്. മ​ദ്യ​ക്കു​പ്പി​ക​ളും കോ​ക്കി​ന്റെ ഥാ​റി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം യൂ​ട്യൂ​ബ​ര്‍ അ​ശ്വ​ന്ത് കോ​ക്കി​നെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്നു. ന​ട​ക്കാ​വ് പൊ​ലി​സാ​ണ് കേ​സെ​ടു​ത്ത​ത്.

മ​നു​ഷ്യ ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ വാ​ഹ​നം ഓ​ടി​ക്ക​ല്‍, മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം അ​ശ്വ​ന്ത് കോ​ക്കി​നെ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ് മ​ണി​യോ​ടെ എ​ര​ഞ്ഞി​പ്പാ​ല​ത്തു​വെ​ച്ചാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ശ്വ​ന്ത് ഓ​ടി​ച്ച ഥാ​ര്‍ ജീ​പ്പ് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും ഥാ​ര്‍ ഇ​ടി​ച്ചു.

അ​പ​ട​ക​മു​ണ്ടാ​ക്കി​യ ശേ​ഷം വാ​ഹ​നം ഓ​ടി​ച്ചു​പോ​കു​ക​യാ​ണ് അ​ശ്വ​ന്ത് കോ​ക്ക് ചെ​യ്ത​ത്. ട്രാ​ഫി​ക് പൊ​ലി​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up