Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : People Arrested

Thrissur

തൂ​ഫാ​ന്‍; കൂ​ടുതൽപേർ അ​റ​സ്റ്റി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​റ​സ്റ്റു​ക​ള്‍ തു​ട​രു​ന്നു.
താ​ഴേ​ക്കാ​ട് പൊ​ണോ​ളി വീ​ട്ടി​ല്‍ ആ​യു​ഷ് ജ​യ​ന്‍(22), ആ​ളൂ​ര്‍ പൊ​രു​ന്നം​കു​ന്ന് പു​ള്ളൂ​ര്‍ ക​രി​വാ​ന്‍​വീ​ട്ടി​ല്‍ വി​ഷ്ണു​ദേ​വ്(22), വ​ര​ന്ത​ര​പ്പി​ള്ളി വേ​ലൂ​പ്പാ​ടം കു​ട്ട​ഞ്ചി​റ മ​ണ​കു​ള​ങ്ങ​ര​പ്പ​റ​മ്പി​ല്‍​വീ​ട്ടി​ല്‍ മു​നീ​ര്‍(30), മാ​ള കു​രു​വി​ല​ശേരി വ​ലി​യ​പ​റ​മ്പ് പൊ​ട്ടേ​ക്ക​ര​ന്‍ വീ​ട്ടി​ല്‍ രോ​ഹി​ത്(18), വെ​ള്ളി​ക്കു​ള​ങ്ങ​ര നാ​ല​ക​ത്തു​വീ​ട്ടി​ല്‍ ഫൈ​സ​ല്‍ അ​ബ്ദു​ള്ള (41), ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​സാ​മാ​ബാ​ദ് സ്വ​ദേ​ശി ബ്രി​ജ്‌​മോ​ഹ​ന്‍(53), അ​ന്തി​ക്കാ​ട് പു​ത്ത​ന്‍​പ്പീ​ടി​ക സ്വ​ദേ​ശി മാ​ളി​യേ​ക്ക​ല്‍ വീ​ട്ടി​ല്‍ ഫ്രാ​ങ്കി ജോ​ണ്‍(52), കാ​ര​മു​ക്ക് സ്വ​ദേ​ശി പു​ത്ത​ന്‍​പു​ര​ക്ക​ല്‍​വീ​ട്ടി​ല്‍ സു​രേ​ഷ് (50) എ​ന്നി​വ​ര്‍​കൂ​ടി പോ​ലീ​സ് പി​ടി​യി​ലാ​യി. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

കൊ​ര​ട്ടി: കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ല​ക്ഷ്യ​മി​ട്ട് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി ക​ഞ്ചാ​വ് കൈ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന യു​വാ​വി​നെ കൊ​ര​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ടു​കു​റ്റി മേ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​വി​നാ​ഷ്(22) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. നാ​ലി​ന് രാ​ത്രി എ​ട്ട​ര​യോ​ടെ കൊ​ര​ട്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ർ​ക്കിം​ഗി​ന് സ​മീ​പം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ​ക​ണ്ട യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നേ​ര​ത്തെ ര​ജി​സ്റ്റ​ർ​ചെ​യ്ത മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ക്കേ​സി​ലും അ​വി​നാ​ഷ് പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കൊ​ര​ട്ടി എ​സ്ഐ അ​രു​ൺ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​എ​എ​സ്ഐ നാ​ഗേ​ഷ്, സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, വി​ഷ്ണു​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളെ​യും കു​ട്ടി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് വി​ൽ​പ​ന​യ്ക്കാ​യി ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന യു​വാ​വി​നെ കൊ​ര​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​ല​ക്കു​ടി കു​റ്റി​ച്ചി​റ പു​ളി​ങ്ക​ര സ്വ​ദേ​ശി പ​ന​പ്പി​ള്ളി വീ​ട്ടി​ൽ ശ്രീ​രാ​ഗ്(26) ആ​ണ് പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു​മ​ണി​യോ​ടെ ഇ​ള​മ്പ്ര ഉ​ന്ന​തി റോ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കൊ​ര​ട്ടി എ​സ്ഐ പി. ​മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​എ​എ​സ്ഐ ജോ​യ്, ജി​എ​സ്‌​സി​സി​പി​ഒ​മാ​രാ​യ ടോ​മി, പ്ര​വീ​ൺ, സി​പി​ഒ ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up