Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peoples

Other Stories

ചെ​റി​യ രാ​ജ്യ​ങ്ങ​ളും കു​റ​ച്ചു ജ​ന​ങ്ങ​ളും

ജ​ന​സം​ഖ്യ​യി​ല്‍ ഇ​ന്ത്യ​യും ചൈ​ന​യും 150 കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ള്‍ കേ​ര​ള​ത്തി​ലെ ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ള്ള ജ​ന​സം​ഖ്യ​യോ ഒ​രു താ​ലൂ​ക്കി​ന്‍റെ വി​സ്തൃ​തി​യോ പോ​ലു​മി​ല്ലാ​ത്ത​ഒ​രു നി​ര രാ​ജ്യ​ങ്ങ​ളു​ണ്ട്. വി​സ്തൃ​തി​യി​ലും (0.49 ചതുരശ്ര കിലോമീറ്റർ ) ജ​ന​സം​ഖ്യ​യി​ലും ഏ​റ്റ​വും ചെ​റി​യ പ​ര​മാ​ധി​കാ​ര രാ​ജ്യ​മാ​ണ് വ​ത്തി​ക്കാ​ന്‍ സി​റ്റി. സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സലി​ക്ക​യും എ​ണ്‍​പ​തി​നാ​യി​രം പേ​രെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന സെ​ന്‍റ് ് പീ​റ്റേ​ഴ്സ് ച​ത്വ​ര​വും ഉ​ള്‍​പ്പെ​ടു​ന്ന വ​ത്തി​ക്കാ​നി​ലെ ജ​ന​സം​ഖ്യ 764 മാ​ത്രം.

ക​ര്‍​ദി​നാ​ള്‍​മാ​ര്‍, സ്വി​സ് ഗാ​ര്‍​ഡു​ക​ള്‍, ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍, റോ​മ​ന്‍ കൂ​രി​യ​ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ അ​വ​രു​ടെ സേ​വ​ന കാ​ല​യ​ള​വി​നാ​യി പൗ​ര​ത്വം വ​ഹി​ക്കു​ന്നു.­

ഹ​വാ​യി​ക്കും ഓ​സ്ട്രേ​ലി​യ​യ്ക്കും ഇ​ട​യി​ലു​ള്ള പോ​ളി​നേ​ഷ്യ​ന്‍ രാ​ജ്യ​മാ​ണ് ടു​വാ​ലു. വി​സ്തൃ​തി കേ​വ​ലം 10 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍. സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്ന് 4.6 മീ​റ്റ​ര്‍ മാ​ത്രം ഉ​യ​രം. ലോ​ക​ത്തി​ലെ ഏ​റ്റ​വും കാ​ലാ​വ​സ്ഥാ ​ദു​ര്‍​ബ​ല രാ​ജ്യ​മാ​യ ടു​വാ​ലു​വി​ലെ ജ​ന​സം​ഖ്യ 9,492.

മ​ധ്യ പ​സ​ഫി​ക്കി​ല്‍ 8.1 ചതുരശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള നൗ​റു. ഒ​ദ്യോ​ഗി​ക ത​ല​സ്ഥാ​ന​മി​ല്ലാ​ത്ത ഏ​ക രാ​ജ്യം. ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ ദ്വീ​പ് രാ​ഷ്ട്ര​വും മൂ​ന്നാ​മ​ത്തെ ഏ​റ്റ​വും ചെ​റി​യ പ​ര​മാ​ധി​കാ​ര രാ​ജ്യ​വു​മാ​ണ് നൗ​റു. ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ ഫോ​സ്‌​ഫേ​റ്റ് നി​ക്ഷേ​പ​ങ്ങ​ളി​ലൊ​ന്നി​ലാ​ണ് ദ്വീ​പ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ആ​കെ ജ​ന​ങ്ങ​ള്‍ 12,025. ഫി​ലി​പ്പീ​ന്‍​സി​ന് കി​ഴ​ക്കും ഇ​ന്തോ​നേ​ഷ്യ​യു​ടെ വ​ട​ക്കു​മു​ള്ള ഏ​ക​ദേ​ശം 340 ദ്വീ​പു​ക​ളു​ള്ള ഒ​രു റി​പ്പ​ബ്ലി​ക്കാ​ണ് പ​ലാ​വു.

2009ല്‍, ​സ്രാ​വു​ക​ളു​ടെ സ​ങ്കേ​തം പ്ര​ഖ്യാ​പി​ച്ച ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ രാ​ജ്യ​മാ​യി​രു​ന്നു ഇത്. പ​ലാ​വു​വി​ലെ ജ​ന​സം​ഖ്യ 18,058. അ​പെ​നൈ​ന്‍ പ​ര്‍​വ​ത​നി​ര​ക​ളി​ല്‍ ഇ​റ്റ​ലി​യാ​ല്‍ ചു​റ്റ​പ്പെ​ട്ട 61 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള റി​പ്പ​ബ്ലി​ക്കാ​ണ് സാ​ന്‍ മ​റി​നോ. ടൈ​റ്റാ​നോ പ​ര്‍​വ്വ​തം (739 മീ​റ്റ​ര്‍) അ​തി​ന്റെ മ​ധ്യ​ഭാ​ഗ​ത്താ​ണ്. ഇ​വി​ട​ത്തെ ജ​ന​സം​ഖ്യ 33,572. യൂ​റോ​പ്പി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ശീ​ര്‍​ഷ ജി​ഡി​പി നി​ര​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ഇ​തേ ഗ​ണ​ത്തി​ല്‍ അ​ര ല​ക്ഷ​ത്തി​ല്‍ താ​ഴെ ജ​ന​സം​ഖ്യ​യു​ള്ള വേ​റെ​യും രാ​ജ്യ​ങ്ങ​ളു​ണ്ട്.

മൊ​ണാ​ക്കോ​യി​ല്‍ 38,341, ലി​ച്ചെ​ന്‍​സ്‌​റ്റൈ​നി​ല്‍ 40,128, മാ​ര്‍​ഷ​ല്‍ ദ്വീ​പു​ക​ളി​ല്‍ 41,996, സെന്‍റ് കി​റ്റ്‌​സ് ആ​ന്‍​ഡ് നെ​വി​സി​ല്‍ 47,755 എ​ന്ന തോ​തി​ലാ​ണ് ജ​ന​ങ്ങ​ളു​ള്ള​ത്.

Latest News

Corehub Up