മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മാനേജര്‍ സ്ഥാനത്തുനിന്ന് പെപ് ഗ്വാര്‍ഡിയോള വികാരനിര്‍ഭരമായി പടിയിറങ്ങി.
ആസ്റ്റണ്‍ വില്ലയ്ക്ക് എതിരേ 2-1നു പരാജയപ്പെട്ട മത്സരത്തിനിടെ പെപ്പിന്റെ കണ്ണുകള്‍ നിറഞ്ഞു. മത്സരശേഷം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സിറ്റിക്കാര് പെപ്പിനെ യാത്രയാക്കിയത്.
10 വര്‍ഷത്തെ മാഞ്ചസ്റ്റര്‍ സിറ്റി മാനേജീരിയല്‍ കരിയറിനിടെ 593 മത്സരങ്ങളില്‍നിന്ന് 416 ജയം നേടി, 86 സമനിലയും 91 തോല്‍വിയും. 20 ട്രോഫികള്‍ ക്ലബ്ബിലെത്തിച്ചു. 1422 ഗോള്‍ അടിച്ചപ്പോള്‍ 521 എണ്ണം വഴങ്ങി.